Loading ...

Home Europe

കോവിഡിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും

ലണ്ടന്‍: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ ഡെര്‍ ലിയെനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമായത്.

വെള്ളിയാഴ്ചയാണ് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഇതുവരെയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പരസ്പരം അഭിനന്ദിക്കാനും ഇരുകൂട്ടരും മറന്നില്ല. 2020 ജനുവരി 31നാണ് ബ്രിട്ടന്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയന്‍ വിട്ടത്.

Related News