Loading ...

Home Kerala

നാളെ കേരളത്തിൽ സമ്പൂർണ ലോക്ക് ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ‌് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികള്‍ക്കാണ്. ഒരാള്‍ കോഴിക്കോട്ടും മറ്റൊരാള്‍ കൊച്ചിയിലും ചികിത്സയിലാണ്. ദുബായിയില്‍നിന്ന് കോഴിക്കോട്ടും അബുദാബിയില്‍നിന്ന് കൊച്ചിയിലും എത്തിയവര്‍ക്കാണ് രോഗബാധ.രോഗം സ്ഥിരീകരിച്ച്‌ ഇടുക്കിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ ഇന്ന് നെഗറ്റീവായി. സംസ്ഥാനത്ത് ഇതുവരെ 505 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 17 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 23,930 പേര്‍ നിരീക്ഷണത്തിലുമുണ്ട്. ഇവരില്‍ 23,596 പേര്‍ വീടുകളിലും 334 പേര്‍ ആശുപത്രികളിലുമാണ്.വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഇങ്ങോട്ടുവരുന്നവരും സുരക്ഷാ സംവിധാനങ്ങളും പൂര്‍ണ ജാഗ്രതയോടെ തുടരണം. ലോകത്തിന്റെ ഏതുഭാഗത്തു കുടുങ്ങിയാലും കേരളീയരെ നാട്ടിലെത്തിക്കാന്‍ പ്രതിജ്ഞാ ബദ്ധമാണ്. കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി പ്രവാസികളുടെ തിരിച്ചുവരവിനായി വേണ്ട തയാറെടുപ്പുകള്‍ സര്‍ക്കാര്‍ നടത്തി. കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്തി. വരുന്നവരുടെ മുന്‍ഗണനാ ക്രമം, എത്രപേര്‍ വരണം, ഏതു വിമാനത്താവളത്തില്‍ വരണം, യാത്രാ സൗകര്യം, ചെലവ് എന്നിവ തീരുമാനിക്കുന്നത് കേന്ദ്രമാണ്.സംസ്ഥാനത്തേക്ക് വരുന്നവരുടെ മുന്‍ഗണനാ ക്രമം, എത്രപേര്‍ വരണം, ഏതു വിമാനത്താവളത്തില്‍ വരണം, യാത്രാ സൗകര്യം, ചെലവ് എന്നിവ തീരുമാനിക്കുന്നത് കേന്ദ്രമാണ്. നാട്ടിലെത്തുന്നവര്‍ക്കുള്ള സൗകര്യം ഒരുക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഇതിനായി എല്ലാ ജില്ലകളിലും നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചു.പാസില്ലാതെ സംസ്ഥാനത്തേക്ക് വരുന്നവരെ കടത്തിവിടില്ല. മുന്‍ഗണനാക്രമത്തില്‍ പാസ് അനുവദിച്ചിട്ടുണ്ട്. പാസ് വിതരണം നിറുത്തിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ എത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തി. ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പരിഗണന നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഞായറാഴ്ച പൊതുഅവധി ആയിരിക്കും. അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കും. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കൊവിഡ് അനുബന്ധമായ പ്രവര്‍ത്തകര്‍ക്കും മാത്രമാണ് സഞ്ചാരത്തിനുള്ള അനുവാദം. പാല്‍, പത്രം, ആശുപത്രി, ലാബുകള്‍ ഹോട്ടലുകളിലെ പാഴ്സല്‍ കൗണ്ടര്‍, മാലിന്യനിര്‍മാര്‍ജന വിഭാഗം എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.

Related News