Loading ...

Home International

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില സ്ഥിരത കൈവരിക്കണം,സൗദിക്ക് പൂര്‍ണ്ണ പിന്തുണയുമായി അമേരിക്ക

ജിദ്ദ: അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില സ്ഥിരത കൈവരിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ടെലിഫോണില്‍ ആശയവിനിമയം നടത്തി. എണ്ണയെപ്പറ്റിയാണ് സംസാരിച്ച്‌ തുടങ്ങിയതെങ്കിലും പല കാര്യങ്ങളും ഇരു നേതാക്കളും പങ്കുവച്ചു.യെമന്‍ പ്രതിസന്ധിക്ക് സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരത്തിലെത്താനുള്ള ശ്രമങ്ങള്‍ സല്‍മാന്‍ രാജാവ് ചൂണ്ടിക്കാട്ടി.അതിന് ട്രംപ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.സൗദി അറേബ്യയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന ചരിത്രപ്രാധാന്യമുള്ള ബന്ധവും അതുമൂലം കൈവന്ന നേട്ടങ്ങളും പരാമര്‍ശിച്ചു. ഇരു രാജ്യങ്ങളിക്കുമിടയിലുള്ള പ്രതിരോധ പങ്കാളിത്തത്തിന്റെ പ്രാധാന്യവും അവര്‍ ഓര്‍മ്മിപ്പിച്ചു.തങ്ങളുടെ താത്പര്യങ്ങളും സഖ്യകക്ഷികളുടെ സുരക്ഷയും സംരക്ഷിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും, സുരക്ഷയും സുസ്ഥിരതയും അസ്ഥിരപ്പെടുത്തുന്ന എല്ലാ നീക്കങ്ങളെയും ശക്തമായി നേരിടുമെന്നും ട്രംപ് പറഞ്ഞു.

Related News