Loading ...

Home Gulf

കോവിഡ്​: ഖത്തറിലും സിംഗപ്പൂരിലും മരണനിരക്ക് 0.1 ശതമാനത്തിലും താഴെ

ദോഹ: ഖത്തറെന്ന കൊച്ചുരാജ്യം, കോവിഡ്-19 പ്രതിരോധനടപടികളിലും മാതൃകയാവുന്നു. ലോകത്ത്​ കോവിഡില്‍ ഏറ്റവും കുറഞ്ഞ മരണനിരക്ക്​ ഖത്തറിലാണ്​. ഖത്തറിനൊപ്പം തന്നെ വലുപ്പമുള്ള സിംഗപ്പൂരും കുറഞ്ഞ മരണ നിരക്കില്‍ ലോകത്ത് മുന്നിലുണ്ട്. മരണനിരക്ക് 0.1 ശതമാനത്തിലും താഴെയാണ് ഈ കുഞ്ഞു രാജ്യങ്ങളില്‍.
ശാസ്​ത്ര സാങ്കേതിക വികസന രംഗത്ത് ലോകത്തെ ഭീമന്‍ രാഷ്ട്രങ്ങള്‍ വരെ കോവിഡ്-19ന് മുന്നില്‍ എന്ത് ഉപരോധത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ഖത്തറെന്ന കൊച്ചു രാഷ്ട്രം ഉള്ള വിഭവങ്ങളും ആരോഗ്യ സംവിധാനവും കൈമുതലാക്കി കോവിഡ്-19നെതിരായ പോരാട്ടത്തില്‍ ലോകത്തിന് മാതൃകയാവുകയാണ്​. ലോകത്ത് രണ്ടര ലക്ഷം രോഗബാധിതരില്‍ ഖത്തറില്‍ 18890 പേരാണുള്ളത്​. à´¨à´¿à´²à´µà´¿à´²àµâ€ 16592 പേരാണ്​ ചികില്‍യില്‍ കഴിയുന്നത്​. 90ശതമാനത്തിലധികം പേരും രോഗമുക്​തി നേടുന്നതിന്‍െറ പാതയിലാണ്​.
രോഗബാധിതരുടെ എണ്ണം ദിനേന കൂടുന്നുണ്ട്​. എന്നാല്‍ രോഗം മാറുന്നവരുടെ എണ്ണവും കൂടുകയാണ്​. വ്യാഴാഴ്​ച ഖത്തറില്‍ 216 പേര്‍ കൂടി രോഗത്തില്‍ നിന്ന്​ മുക്​തി നേടിയതോടെ ആകെ രോഗം മാറിയവര്‍ 2286 ആയി. ആകെ 116495 പേരെ പരിശോധിച്ചപ്പോള്‍ 18890 പേരില്‍വൈറസ്​ ബാധ കണ്ടെത്തിയത്​. രോഗം ഭേദമായവരും മരിച്ചവരും ഉള്‍​െപ്പടെയാണിത്​. 12 പേരാണ്​ ഖത്തറില്‍ ആകെ മരിച്ചത്​. വ്യാഴാഴ്​ച 918 പേര്‍ക്കുകൂടി കോവിഡ്​ രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​.
രോഗം അതിജീവിക്കുന്നത്​ രാജ്യത്ത്​ കൂടിവരുന്നതിന്​ പിന്നിലുള്ള ശക്​തി ഖത്തറി​െന്‍റ മികവുറ്റ ആരോഗ്യ സംവിധാനമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 16000ലധികം കേസുകളില്‍ കേവലം 12 പേര്‍ മാത്രമാണ് കോവിഡ്-19 ബാധിച്ച്‌ ഖത്തറില്‍ മരണമടഞ്ഞത്. കൃത്യമായി പറഞ്ഞാല്‍ 0.07 ശതമാനം മരണനിരക്ക്. ലോകത്തിലെ ഏറ്റവും സമ്ബന്നമായ രാജ്യങ്ങളിലൊന്നായതും മരണ നിരക്ക് കുറക്കുന്നതില്‍ ഖത്തറിന് സഹായകമായി. ഏറ്റവും മികച്ച ടെസ്​റ്റ് കിറ്റുകളും രോഗികളെ പരിചരിക്കുന്നതിനാവശ്യമായ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ആശുപത്രികളും പെട്ടെന്ന് സജ്ജീകരിക്കാന്‍ ഖത്തറിന് സാധിച്ചു.
പ്രധാനമായും പരിശോധന, വയസ്സ്, തീവ്ര പരിചരണ വിഭാഗങ്ങളുടെ കാര്യക്ഷമത എന്നിവയാണ് മരണ നിരക്ക് കുറക്കുന്നതിലെ പ്രധാന ഘടകങ്ങളെന്ന് ന്യൂ സൗത്ത് വെയില്‍സ്​ സര്‍വകലാശാല ഗ്ലോബല്‍ ബയോസെക്യൂരിറ്റി വിഭാഗം െപ്രാഫസര്‍ റൈന മക്​ലന്‍റിര്‍ വ്യക്തമാക്കുന്നു.
കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതും അത് വഴി നേരിയ രോഗലക്ഷണങ്ങളുള്ള കോവിഡ് ബാധിതരെ കണ്ടെത്തി ചികിത്സിക്കുന്നതും മരണ നിരക്ക് കുറക്കുന്നതില്‍ പ്രധാന ഘടകങ്ങളാണ്​. വയോജനങ്ങളുടെ എണ്ണവും തീവ്ര പരിചരണ വിഭാഗത്തി​െന്‍റ കാര്യക്ഷമതയില്ലായ്മയും വ​െന്‍റിലേറ്ററുകളുടെ അപാകതയും മറ്റ്​ രാജ്യങ്ങളില്‍ മരണ നിരക്ക് വര്‍ധിപ്പിക്കുന്നതിനിടയാക്കുന്നുവെന്നും െപ്രാഫ. റെയ്ന പറഞ്ഞു.
ഖത്തറില്‍ കൊറോണ ബാധിതരില്‍ അധികപേരും 25 മുതല്‍ 34 വയസ്സ് വരെയുള്ളവരാണ്. ഇതില്‍ തന്നെ രാജ്യത്തെത്തിയ പ്രവാസികളാണ് അധികവും. യുവാക്കളും ശാരീരികക്ഷമതയുള്ളവരുമായ തൊഴിലാളികള്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്ബ് തന്നെ ശാരീരിക പരിശോധനകള്‍ക്ക് വിധേയമാകുന്നതും രോഗത്തിനോട് പൊരുതി നില്‍ക്കാന്‍ പര്യാപ്തമാക്കുന്ന ഘടകമാണ്.
ഖത്തറിനും സിംഗപ്പൂരിനും പിറകിലായി ബെലാറസ്​, സൗദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങളും കുറഞ്ഞ മരണനിരക്ക് ഉള്ള രാജ്യങ്ങളുടെ പട്ടികയിലുണ്ട്.

Related News