Loading ...

Home Europe

കൊവിഡിനെ കീഴടക്കിയതായി പ്രഖ്യാപിച്ച്‌ ഗ്രീസ്

ഏഥന്‍സ് : കോവിഡ് വൈറസിനെ പൂര്‍ണമായും തുടച്ചു മാറ്റാനായില്ലെങ്കിലും രോഗവ്യാപനത്തെ നിയന്ത്രണാവിധേയമാക്കിയതോടെ കൊവിഡിനെ കീഴടക്കിയതായി പ്രഖ്യാപിച്ച്‌ ഗ്രീസ് . ജൂലായ് ഒന്ന് മുതല്‍ രാജ്യം പതിയെ ടൂറിസ്റ്റുകള്‍ക്ക് തുറന്ന് കൊടുക്കും. രാജ്യത്തെത്തുന്ന ടൂറിസ്റ്റുകളെ പരിശോധനയ്ക്ക് വിധേയമാക്കും . മാസ്ക്ക് ധരിച്ച്‌ അകലം പാലിച്ച്‌ നടക്കുകയാണെങ്കില്‍ വിനോദ സഞ്ചാരികള്‍ക്ക് ഗ്രീസിലെ മ്യൂസിയങ്ങളും ചരിത്രസ്മാരകങ്ങളും പ്രകൃതി രമണീയമായ സ്ഥലങ്ങളിലൂമൊക്കെ സന്ദര്‍ശിക്കാം.അതേസമയം ,​ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല . ഏഥന്‍സിലെ അക്രൊപൊലിസ് ഉള്‍പ്പെടെയുള്ള ചരിത്രപ്രധാനമായ കേന്ദ്രങ്ങള്‍ മേയ് 18 ഓടെ രാജ്യത്തെ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു . à´¬à´¾à´²àµ† ഉള്‍പ്പെടയുള്ള കലാ സാംസ്കാരിക പ്രകടനങ്ങള്‍ ജൂലായ് പകുതിയോടെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയങ്ങളില്‍ നടത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്ആദ്യം തന്നെ കര്‍ശന ലോക്ക്ഡൗണ്‍ നടപ്പാക്കിയ ഗ്രീസില്‍ ഇതേവരെ 148 പേര്‍ക്കാണ് കോവിഡ് ബാധിച്ച്‌ ജീവന്‍ നഷ്ടമായത് . 2,678 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 പേര്‍ക്ക് ഗ്രീസില്‍ കൊവിഡ് സ്ഥിരീകരിച്ചു . ഒരാള്‍ മാത്രമാണ് രോഗബാധയെ തുടര്‍ന്ന് രാജ്യത്ത് മരണപ്പെട്ടത് .

Related News