Loading ...

Home Gulf

ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി കുവൈറ്റ്

കുവൈറ്റ്: ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി കുവൈറ്റ് . ഇതോടെ കൊച്ചിയിലേക്കും ഹൈദരാബാദിലേക്കുമുള്ള ആദ്യ വിമാനം നാളെ പുറപ്പെടും. നാളെ വന്ദേ ഭാരത് പദ്ധതി പ്രകാരം കുവൈറ്റില്‍ നിന്നും ഉച്ചക്ക് 1.45 പുറപ്പെടുന്ന വിമാനം രാത്രി 9.15 നു കൊച്ചിയില്‍ എത്തും. പകല്‍ 11.25 ന് പുറപ്പെടുന്ന വിമാനം വൈകന്നേരം 6.30 നു ഹൈദരാബാദിലും എത്തും.ഹൈദരബാദിലേക്ക് ഇന്ന് പുറപ്പെടേണ്ടിയിരുന്ന ആദ്യ വിമാനം കുവൈറ്റ് വ്യോമയാന അധികൃതരില്‍ നിന്നും അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഈ വിമാനമാണു നാളെ പുറപ്പെടുക. കൊച്ചിയിലേക്ക് നാളത്തേക്ക് ക്രമീകരിച്ചിരിച്ചിരുന്ന വിമാനവും നേരത്തെ നിശ്ചയിച്ചത് പോലെ സര്‍വ്വീസ് നടത്തും.

Related News