Loading ...

Home sports

ബാഴ്‌സാ താരങ്ങളുടെ കോവിഡ് ഫലം നെഗറ്റീവ്; ലാ ലീഗ പുനരാരംഭിക്കുന്നതില്‍ വെളിപ്പെടുത്തലുമായി പരിശീലകന്‍

മാഡ്രിഡ്: à´²à´¾ ലീഗ മത്സരങ്ങള്‍ ജൂണില്‍ പുനരാരംഭിക്കും. ലെഗനാസ് പരിശീലകന്‍ ഹാവിയര്‍ അഗ്യൂറെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കളിക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയതിന് ശേഷമാണ് ലാ ലീഗ ടീമുകള്‍ക്ക് പരിശീലനത്തിന് ഇറങ്ങാനാവുക.ബാഴ്‌സ താരങ്ങളെയെല്ലാം കോവിഡ് പരിശോധനക്ക് വിധേയമാക്കി. എല്ലാ ബാഴ്‌സ താരങ്ങളുടേയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. പരിക്കേറ്റ ഡെംബെലെക്ക് കോവിഡ് പരിശോധന നടത്താനായില്ല. തിങ്കളാഴ്ച താരത്തൈ പരിശോധനക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ട്.ജൂലൈ 26ന് അവസാനിക്കുന്ന വിധമാണ് ലാ ലീഗ മത്സരങ്ങള്‍ ക്രമീകരിക്കുന്നത്. എന്നാല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്ന കാര്യം ലാ ലീഗ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. à´¶à´¨à´¿, ഞായര്‍, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളിലായിട്ടാവും മത്സരങ്ങള്‍ നടത്തുക എന്ന് ലാ ലിഗ അധികൃതര്‍ അറിയിച്ചതായി അഗ്യുറെ പറയുന്നു.അഞ്ച് ആഴ്ചക്കുള്ളില്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. സ്‌പെയിനില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 25000 പിന്നിട്ടു. കഴിഞ്ഞ ദിവസം മെസി, സുവാരസ് എന്നിവരുള്‍പ്പെടെ ബാഴ്‌സ താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങിയിരുന്നു. 58 പോയിന്റുമായ ബാഴ്‌സയാണ് പോയിന്റ് ടേബിളില്‍ ഒന്നാമത്. ഇനി ബാക്കിയുള്ളത് 11 മത്സരങ്ങളും. 56 പോയിന്റുമായി രണ്ടാമതാണ് റയല്‍ മാഡ്രിഡ്.

Related News