Loading ...

Home cinema

'കപ്പേള' വന്‍ തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

മാര്‍ച്ച്‌ 6ന് തീയറ്ററുകളില്‍ റിലീസ് ചെയ്ത് ലോക്ക്ഡൗണ്‍ മൂലം വെറും അഞ്ച് ദിവസങ്ങള്‍ മാത്രം പ്രദര്‍ശിപ്പിച്ച്‌ പിന്‍വലിക്കേണ്ടി വന്ന ചിത്രമാണ് 'കപ്പേള'. പ്രേക്ഷകര്‍ വളരെ ആകാംഷയോടെ കാത്തിരുന്നതും, തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം കൂടിയായിരുന്നു കപ്പേള. പൊതുവെ മലയാള സിനിമകള്‍ സ്വീകരിക്കാത്ത നെറ്റ്ഫ്ലിക്സ് ഇപ്പോഴിതാ വന്‍ റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ മുസ്തഫ സംവിധാനം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കപ്പേള. അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ലോക്ക്ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് അണിയറപ്രവര്‍ത്തകര്‍. à´²àµ‹à´•àµà´•àµà´¡àµ—ണിന്റെ പശ്ചാത്തലത്തില്‍ വീടിന് പുറത്തിറങ്ങാനാകാത്ത സിനിമ ആസ്വാദകര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ NETFLIX-ലൂടെ 'കപ്പേള' ഉടന്‍ തന്നെ ആസ്വദിക്കാവുന്നതാണ്‌.

Related News