Loading ...

Home Education

പ​രീ​ക്ഷ മൂ​ല്യ​നി​ര്‍​ണ​യം തു​ട​ങ്ങാ​നു​ള്ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം,അ​ധ്യാ​പ​ക​ര്‍ ആ​ശ​ങ്ക​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണ്‍ തീ​രും മു​ന്‍​പ് എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ മൂ​ല്യ​നി​ര്‍​ണ​യം തു​ട​ങ്ങാ​നു​ള്ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം ആ​ശ​യ​ക്കുഴ​പ്പം സൃ​ഷ്ടി​ക്കു​ന്നു. മേ​യ് 13​നു മൂ​ല്യ​നി​ര്‍​ണ​യം തു​ട​ങ്ങു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ല്‍ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഇ​നി​യും ആ​രം​ഭി​ച്ചിട്ടില്ലാ​ത്ത സ്ഥി​തി​യി​ല്‍ എ​ങ്ങ​നെ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് എ​ത്തു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് അ​ധ്യാ​പ​ക​ര്‍.

ഓ​രോ ജി​ല്ല​യി​ലെ​യും മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്ബു​ക​ള്‍ അ​താ​തു ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ന​ട​ത്തു​ന്ന​ത്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് എ​ങ്ങ​നെ ക്യാ​മ്ബി​ല്‍ എ​ത്തു​മെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം വ​രു​ന്ന വ​നി​ത അ​ധ്യാ​പ​ക​രും ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്. à´‡â€‹à´¤à´¿â€‹à´¨àµ†â€‹à´•àµà´•àµâ€‹à´±à´¿â€‹à´šàµà´šàµŠâ€‹à´¨àµà´¨àµà´‚ വ്യ​ക്ത​മാ​യ ധാ​ര​ണ​ക​ളി​ല്ലാ​തെ​യാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം എ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍ ആ​രോ​പി​ച്ചു.

അ​ധ്യാ​പ​ക​ര്‍​ക്കു മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് എ​ത്താ​വു​ന്ന രീ​തി​യി​ല്‍ ജി​ല്ല​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക്യാ​മ്ബു​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നും യാ​ത്ര സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​ക​യും വേ​ണ​മെ​ന്ന് അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ എ​കെ​എ​സ്ടി​യു ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് 19ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ധ്യാ​പ​ക​ര്‍ ഒ​രു സ്ഥ​ല​ത്തു കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും കൂ​ടു​ത​ല്‍ ക്യാ​ന്പു​ക​ള്‍ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ള ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ടീ​ച്ചേ​ഴ്സ് ഫ്ര​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടു.

Related News