Loading ...

Home Kerala

സൗദിയില്‍ നിന്നുള്ള ആദ്യവിമാനം ഇന്ന് കേരളത്തിലേക്ക് പുറപ്പെടും

സൗദിയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് കേരളത്തിലേക്ക് എത്തും.റിയാദ്‌ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് ആണ് എയര്‍ ഇന്ത്യയുടെ വിമാനാം AI 922 ഇന്ന് പുറപ്പെടുന്നത്.രാജ്യത്ത് കൊറോണ വ്യാപനം ശക്തമായതോടെ ലോക്ക് ഡൗണ്‍ ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ സൗദിയിലും ഇന്ത്യയിലും ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രവാസികള്‍ സൗദിയില്‍ കുടുങ്ങിയത്.പൂര്‍ണ്ണ ഗര്‍ഭിണികള്‍ വരെ അവധിക്കു പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. സൗദിയില്‍ ലോക്ക് ഡൗണ്‍ വന്നതോടെ പല കമ്ബനികളും നിര്‍ത്തുകയും ധാരാളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു. ശമ്ബളവും ഭക്ഷണവും ഇല്ലാതെ പലരും കഷ്ടപ്പെട്ടു. à´¸àµ—ദി ഭരണകൂടം പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സൗജന്യ ചികിത്സയും, ഇക്കാമ പുതുക്കലും, ആവശ്യക്കാര്‍ക്ക്ഭക്ഷണം എത്തിച്ചു നല്‍കുകയും ഒക്കെ ചെയ്തിരുന്നതിനാല്‍ പല തൊഴിലാളികള്‍ക്കും സഹായകമായി. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ശക്തമായ ഇടപെടല്‍ പ്രവാസികളുടെ വിഷയത്തില്‍ ഉണ്ടായതാണ് ഇത്തരത്തില്‍ ഒരു അടിയസ്ഥിര നടപടി കൈക്കൊള്ളാന്‍ ഇടയായത്. ഏകദേശം 170 ഓളം യാത്രക്കാരാണ് ഇന്ന് നാട്ടിലേക്ക് മടങ്ങുന്നത്.വ്യാഴാഴ്ച ആദ്യ വിമാനം പുറപ്പെടും എന്ന് പറഞ്ഞിരുന്നെങ്കിലും à´šà´¿à´² സാങ്കേതിക കാരണങ്ങളാല്‍ ഒരു ദിവസം വൈകിയത് എല്ലാവരിലും ആശങ്ക ഉണ്ടാക്കിയിരുന്നു. എങ്കിലും ഇന്ത്യന്‍ എംബസ്സിയുടെ ശക്തമായ ഇടപെടലുകളും ക്രിയാത്‌മക പ്രവര്‍ത്തനവും പ്രശ്ന പരിഹാരത്തിന് വഴിയൊരുക്കി.നാട്ടില്‍ ഉറ്റവരെ കാത്ത് ഇരിക്കുന്നവര്‍ക്ക് വളരെയേറെ ആശ്വാസം നല്‍കുന്ന à´ˆ വാര്‍ത്തയില്‍ പ്രവാസികള്‍ ഇന്ത്യന്‍ ഭരണകൂടത്തോടും സൗദി ഭരണകൂടത്തോടും കടപ്പെട്ടിരിക്കുന്നു.

Related News