Loading ...

Home Australia/NZ

ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളില്‍ ഇളവു വരുത്താനൊരുങ്ങി ഓ​സ്‌​ട്രേ​ലി​യ

കാ​ന്‍​ബെ​റ: കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ന്ന​തി​നു വേ​ണ്ടി ന​ട​പ്പി​ലാ​ക്കി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു വ​രു​ത്താ​നൊരുങ്ങി ഓ​സ്‌​ട്രേ​ലി​യ. വെ​ള്ളി​യാ​ഴ്ച ചേ​ര്‍​ന്ന് ദേ​ശീ​യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്ത​ത്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു വ​ന്ന​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യം പരിഗണിക്കുന്നത്.

സാ​മൂ​ഹ്യ അ​ക​ലം ന​ട​പ്പി​ലാ​ക്കാ​ന്‍ മാ​ര്‍​ച്ചി​ല്‍ ഓ​സ്‌​ട്രേ​ലി​യ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. ഇപ്പോള്‍ ദി​വ​സേ​ന 20ല്‍ ​താ​ഴെ മാ​ത്രം പു​തി​യ കോ​വി​ഡ് കേ​സു​കളാണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. à´¸à´‚​സ്ഥാ​ന​ങ്ങ​ളി​ലെ​യും പ്ര​വ​ശ്യ​ക​ളി​ലെ​യും നേ​താ​ക്ക​ളു​മാ​യി വെ​ള്ളി​യാ​ഴ്ച ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി സ്‌​കോ​ട്ട് മോ​റി​സ​ണ്‍ പ​റ​ഞ്ഞി​രു​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​ക്ര​മം മ​ന്ത്രി​സ​ഭ ചേ​ര്‍​ന്ന് തീ​രു​മാ​നി​ക്കു​മെ​ന്ന് ഓ​സ്‌​ട്രേ​ലി​യ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി ഗ്രേ​ഗ് ഹ​ണ്ട് പ​റ​ഞ്ഞി​രു​ന്നു.

30 വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ആ​ദ്യ​ത്തെ സാ​മ്ബ​ത്തി​ക മാ​ന്ദ്യത്തി​ലേ​ക്കാണ് രാ​ജ്യം പ്ര​വേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​വ​ര്‍​ഷം തൊ​ഴി​ലി​ല്ലാ​യ്മ പ​ത്തു ശ​ത​മാ​ന​ത്തി​ല്‍ എ​ത്തു​മെ​ന്നും ഈ ​വ​ര്‍​ഷം ജി​ഡി​പി​യി​ല്‍ ആ​റു ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​കു​മെ​ന്നും ഓ​സ്‌​ട്രേ​ലി​യ​ന്‍ റി​സ​ര്‍​വ് ബാ​ങ്ക് ക​രു​തു​ന്നു.

ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ 7,000ത്തി​ല്‍ താ​ഴെ കോ​വി​ഡ് കേ​സു​ക​ള്‍ മാ​ത്ര​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. 97 പേ​ര്‍ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. 800 പേ​ര്‍ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

Related News