Loading ...

Home International

വിദേശ രാജ്യങ്ങളിലെ കുട്ടികളില്‍ അണുബാധ : കൊറോണയുടെ പാര്‍ശ്വഫലമെന്ന് ഗവേഷകര്‍

വാഷിംഗ്ടണ്‍: വിദേശ രാജ്യങ്ങളിലെ കുട്ടികളില്‍ കണ്ടുതുടങ്ങിയിരിക്കുന്ന അണുബാധ കൊറോണ വൈറസിന്റെ പാര്‍ശ്വഫല സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നു. നിലവില്‍ ആശുപത്രികളിലെത്തുന്ന കുട്ടികളിലെല്ലാം കാലുകളിലും കൈകളിലുമായി തൊലിപ്പുറത്ത തടിപ്പും നീര്‍ക്കെട്ടുകളും പരിശോധിച്ചതിലൂടെയാണ് കൊറോണയുടെ പാര്‍ശ്വഫലമാണെന്ന നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. ഇത്തരം ലക്ഷണങ്ങള്‍ക്കൊപ്പം വയറുവേദന, തൊലിയില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടുക, രക്തധമനികളിലെ വീക്കം എന്നിവയാണ് കുട്ടികളില്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന് അമേരിക്കയിലെ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.വാഷിംഗ്ടണിലെ ശിശുരോഗവിദഗ്ധന്മാരും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്ന സ്ഥാപനത്തിലെ ശാസ്ത്രജ്ഞരുടെ പരിശോധനകളാണ് രോഗങ്ങളെല്ലാം കൊറോണ മൂലമുള്ളതാണെന്ന ശക്തമായ നിഗമനത്തിലേക്ക് എത്തിയത്. à´•à´¾à´µà´¾à´¸à´¾à´•àµà´•à´¿ എന്ന പേരിലാണ് ഇത്തരം രോഗം നിലവില്‍ അറിയപ്പെടുന്നത്. കൊറോണ ബാധ അമേരിക്കയിലും യൂറോപ്പിലും വ്യാപകമായി 4 ആഴ്ചകള്‍ കഴിഞ്ഞ ശേഷമാണ് ഇതുവരെ കാണാത്ത തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കുട്ടികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

Related News