Loading ...

Home Gulf

അഹ്‌ലൻ റമദാൻ2020 സംഘടിപ്പിച്ച നീർക്കുന്നം സ്നേഹ സംഗമം ഡോ. രാധാകൃഷ്ണനെ ആദരിച്ചു.

ഒരു മാസം നീണ്ടു നിൽക്കുന്ന ഇസ്‌ലാമിക് ക്വിസ് മത്സര പരിപാടികളുടെ ഭാഗമായി  ഓരോ ദിവസത്തെ മത്സര വിജയികൾക്കും സമ്മാനം നൽകുന്നതോടൊപ്പം  മത സാമൂഹിക  സാംസ്കാരിക മേഖലകളിൽ  നേതൃനിരയിൽ പ്രവർത്തിക്കുന്ന  വ്യക്തിത്വങ്ങളെ കണ്ടെത്തി അവരെ ആദരിക്കുകയും ചെയ്യുന്നു. വളഞ്ഞവഴി, കഞ്ഞിപ്പാടം ഭാഗങ്ങളിലായി കഴിഞ്ഞ നാല് പതിറ്റാണ്ട് കാലമായി  പ്രദേശവാസികൾക്ക് ഏറെ ആശ്വാസകരാമായ രീതിയിൽ ക്ലിനിക് നടത്തി വരുന്ന , ആതുര സേവന രംഗത്തിന് നീർക്കുന്നം പ്രേദേശങ്ങളിൽ  ജനകീയ മുഖം നൽകിയ Dr. രാധാകൃഷ്ണനെ സ്നേഹ സംഗമം കൂട്ടായ്മ ആദരിച്ചു.

സ്നേഹ സംഗമം ക്വിസ്സ് പ്രോഗ്രാം കമ്മറ്റിയുടെ മുഖ്യ ഉപദേഷ്ടാവ് അസ്സയ്യിദ് ഹദിയത്തുള്ളാഹ് തങ്ങൾ  മൊമന്റോ നൽകി ആദരിച്ചു.  രക്ഷാധികാരി നിസാം മുസ്തഫ, അനസ് പേൾ ,സായിദ് കുന്നുമ്മ, ഇല്യാസ്മൂത്തേടം എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

നിരവധി സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന പ്രദേശത്തെ പ്രവാസികളാണ് ഇതിന്റെ  സംഘാടകർ.  കൺവീനർ മാഹീൻതറയിൽ, ക്വിസ് മാസ്റ്റർ അബ്ദുൽ സലാം അഹമ്മദ് ജോ: കൺവീനേഴ്സ് ഷിഹാബ് കളമ്പുകാട് ടെക്നിക്കൽ വിംഗ് യാസർ കുടിലിൽ, സലാംജിദ്ദ, സുഹൈൽഖാൻ, മുഹമ്മദ്ഹനീഫ്, ലത്തീഫ്മുക്രി, സിറാജ് കരുമാടി, ഷാമോൻ വളഞ്ഞവഴി എന്നീ പ്രവാസികളടങ്ങിയ ടീം പ്രോഗ്രാമിനു നേതൃത്വം നൽകുന്നു.

റിപ്പോർട്ട്: സിനോഷ് ഡൊമിനിക്

Related News