Loading ...

Home International

ഇസ്രായേലില്‍ സഖ്യസര്‍ക്കാരിന്​ സുപ്രീംകോടതിയുടെ പച്ച​ക്കൊടി

ജറൂസലം: ഇസ്രായേലില്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും രാഷ്​ട്രീയ എതിരാളിയും ബ്ലൂ ആന്‍ഡ്​ വൈറ്റ്​ പാര്‍ട്ടി നേതാവുമായ ബെന്നി ഗാന്‍റ്​സുമായുള്ള സഖ്യസര്‍ക്കാരിന്​ സുപ്രീംകോടതിയുടെ അനുമതി. സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചതോടെ സഖ്യസര്‍ക്കാര്‍ അടുത്താഴ്​ച അധികാരമേല്‍ക്കും.രാജ്യത്ത്​ നാലാമതും തെരഞ്ഞെടുപ്പ്​ നടത്തുന്നത്​ ഒഴിവാക്കാന്‍ കഴിഞ്ഞമാസമാണ്​ ഇരുനേതാക്കളും സഖ്യസര്‍ക്കാരിനായി ധാരണയിലെത്തിയത്​. മൂന്നുവര്‍ഷ​മാണ്​ സര്‍ക്കാരി​​െന്‍റ കാലാവധി. കരാറനുസരിച്ച്‌​ ആദ്യ 18 മാസം നെതന്യാഹു പ്രധാനമന്ത്രിയാകും. തുടര്‍ന്നുള്ള 18 മാസം ഗാന്‍റ്​സ്​ ഇസ്രായേല്‍ ഭരിക്കും.2018 ല്‍ സുസ്​ഥിര സര്‍ക്കാരില്ലാരെ രാഷ്​ട്രീയ അനിശ്​ചിതത്വം തുടരുകയാണ്​ രാജ്യത്ത്​. à´¸à´–്യസര്‍ക്കാര്‍ രൂപീകരിക്കുന്നതോടെ അതിനു വിരാമമാകുമെന്നാണ്​ കരുതുന്നത്​.

Related News