Loading ...

Home Kerala

പ്രവാസികളുമായി എത്തുന്ന വിമാനങ്ങളുടെ ഷെഡ്യൂളുകള്‍ മാറ്റി

തിരുവനന്തപുരം: പ്രവാസികളുമായി എത്താനിരുന്ന വിമാനങ്ങളുടെ ഷെഡ്യൂളുകള്‍ മാറ്റി. വിമാന ജീവനക്കാരുടെ കോവിഡ് പരിശോധന പൂര്‍ത്തിയാകാത്തതിനാലാണ് വിമാനങ്ങളുടെ ഷെഡ്യൂളുകള്‍ മാറ്റിയത്. 4 വിമാനങ്ങള്‍ ആയിരുന്നു വ്യാഴാഴ്ച എത്തേണ്ടിയിരുന്നത്. എന്നാല്‍ 3 വിമാനങ്ങള്‍ മാത്രമായിരിക്കും എത്തുക. ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം നാളെ പുറപ്പെടില്ല. പകരം ദോഹ-കൊച്ചി വിമാനം ശനിയാഴ്ച ആയിരിക്കും പുറപ്പെടുക.
കൊച്ചിയിലേക്ക് നാളെ അബുദബിയില്‍ നിന്നുമുള്ള ഒരു വിമാനം മാത്രമായിരിക്കും എത്തുക. ആളുകളുടെ എണ്ണത്തിലും കുറവുകള്‍ വരുത്തിയിരിക്കുകയാണ്. 160 യാത്രക്കാരായിരിക്കും അബുദബിയില്‍ നിന്നും എത്തുക. à´µà´¿à´®à´¾à´¨à´™àµà´™à´³àµâ€ നാളെ 12.30 ന് കേരളത്തില്‍ നിന്നും തിരിക്കും. രാത്രി 9.40 ന് വിമാനം നെടുമ്ബാശേരിയില്‍ എത്തും

Related News