Loading ...

Home Music

ആരാധകരുടെ മനംകവര്‍ന്ന ജമൈക്കന്‍ ഗായിക മില്ലി സ്മോള്‍ അന്തരിച്ചു

ലണ്ടന്‍ : പ്രശസ്ത ജമൈക്കന്‍ ഗായിക മില്ലി സ്മോള്‍ അന്തരിച്ചു. 73 വയസായിരുന്നു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ലണ്ടനിലായിരുന്നു അന്ത്യം. 1964ല്‍ പുറത്തിറങ്ങിയ ' മൈ ബോയ് ലോലിപ്പോപ്പ് ' എന്ന സിംഗിള്‍ ഹിറ്റിലൂടെ മില്ലി അമേരിക്കയിലും ഇംഗ്ലണ്ടിലും നിരവധി ആരാധകരെ സൃഷ്ടിച്ചു. ഏഴ് ദശലക്ഷത്തിലധികം കോപ്പി വിറ്റ à´ˆ ഗാനമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ സ്കാ ഗാനം. മില്ലിസെന്റ് ഡോളി മേയ് സ്മോള്‍ എന്നാണ് മില്ലി സ്മോളിന്റെ യഥാര്‍ത്ഥ പേര്. ദക്ഷിണ ജമൈക്കയിലെ ക്ലാറെന്‍ഡോണില്‍ 1946ലാണ് മില്ലിയുടെ ജനനം. 12ാം വയസില്‍ തന്നെ മില്ലി ജമൈക്കന്‍ സംഗീത ലോകത്തെ അറിയപ്പെടുന്ന പ്രതിഭയായി ചുവട് വച്ചിരുന്നു.1963ല്‍ ലണ്ടനിലെത്തിയതോടെയാണ് ജമൈക്കയുടെ തനത് സംഗീതമായ സ്കായെ മില്ലി ലോകത്തിന് പരിചയപ്പെടുത്തിയത്. 70കളുടെ അവസാനത്തോടെ സംഗീത ലോകത്ത് നിന്നും പിന്‍വാങ്ങിയ മില്ലി സിംഗപ്പൂരിലും ന്യൂസിലാന്‍ഡിലുമായിരുന്നു താമസം. പിന്നീട് ലണ്ടനിലേക്ക് തിരിച്ചെത്തുകയായിരുന്നു. സംഗീത ലോകത്ത് നിന്നും മാറി നിന്ന മില്ലി എഴുത്തിലും പെയിന്റിംഗിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മില്ലിയുടെ മകള്‍ ജോവനും സംഗീതജ്ഞയാണ്.

Related News