Loading ...

Home Europe

കൊറോണയ്ക്ക് എതിരായ വാക്‌സിന്‍ വികസിപ്പിച്ചെന്ന് ഇറ്റലി

റോം: കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്‌സിന്‍ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഇറ്റലി. à´ˆ വാക്‌സിന്‍ മനുഷ്യ കോശങ്ങളില്‍ ഫലപ്രദമായെന്നാണ് ഇറ്റലിയിലെ റോം ലസാറോ സ്പല്ലന്‍സാനി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍ഫക്ഷ്യസ് ഡിസീസിന്റെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. റോമിലെ ലസാറോ സ്പല്ലന്‍സാനി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍ഫക്ഷ്യസ് ഡിസീസിലായിരുന്നു വാക്‌സിന്‍ പരീക്ഷണം നടത്തിയത്. വാക്‌സിന്‍ വികസിപ്പിച്ചെന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെയാണ് ഇറ്റലിയും രംഗത്തെത്തിയിരിക്കുന്നത്. എലികളിലുള്ള പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇനി മനുഷ്യരിലുള്ള പരീക്ഷണം ഉടന്‍ ആരംഭിക്കും.ഇനി പരീക്ഷണത്തിന്റെ നിര്‍ണ്ണായക ഘട്ടമാണ്. à´µàµ‡à´¨à´²àµâ€à´•à´¾à´²à´¤àµà´¤à´¿à´¨àµ ശേഷം മനുഷ്യരില്‍ നേരിട്ട് പരീക്ഷിക്കുമെന്ന് വാക്‌സിന്‍ വികസിപ്പിച്ച ടാകിസ് സ്ഥാപനത്തിന്റെ സിഇഒ ല്യൂഗി ഔറിസിചിയോ വ്യക്തമാക്കി. എലികളില്‍ നടത്തിയ പരീക്ഷണത്തിലൂടെ സൃഷ്ടിച്ച ആന്റിബോഡിയുടെ സഹായത്തോടെയാണ് വാക്‌സിനും വികസിപ്പിച്ചത്. à´ˆ വാക്‌സിന്‍ പരീക്ഷണശാലയിലെ മനുഷ്യ കോശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായും പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു.വാക്‌സിന്‍ മനുഷ്യകോശങ്ങളിലെ നോവല്‍ കൊറോണ വൈറസിനെ നിര്‍വീര്യമാക്കിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് സയന്‍സ് ടൈംസിലെ റിപ്പോര്‍ട്ട് പറയുന്നു.

Related News