Loading ...

Home Gulf

അബുദാബിയില്‍ നിന്നുള്ള ആദ്യ യാത്രക്കാരുടെ പട്ടിക തയ്യാറാകുന്നു, ടിക്കറ്റ് നിരക്ക് 725 ദിര്‍ഹം

അബുദാബി: പ്രവാസികളുടെ മടക്കയാത്രക്ക് തുടക്കം കുറിച്ചുകൊണ്ട് അബുദാബിയില്‍ നിന്നും വ്യാഴാച്ച പുറപ്പെടേണ്ട ആദ്യ യാത്രക്കാരുടെ പട്ടികക്ക് ഏകദേശ രൂപമായി . 177 പേര്‍ അടങ്ങുന്ന പ്രഥമ പട്ടികയാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് സൂചന ലഭിച്ചു . എംബസ്സിയില്‍ നിന്നും പട്ടികയിലുള്ള ആളുകളെ നേരിട്ട് വിളിച്ചുതുടങ്ങിയിട്ടുണ്ട് . എയര്‍ ഇന്ത്യയുടെ ഓഫീസില്‍ നേരിട്ട് ഹാജരായി ടിക്കറ്റ് എടുക്കാനാണ് എംബസ്സി നിര്‍ദ്ദേശിക്കുന്നത് .

എംബസ്സിയില്‍ നിന്നുള്ള ലിസ്റ്റ് അനുസരിച്ച്‌ ടിക്കറ്റുകള്‍ നല്‍കിത്തുടങ്ങിയതായി എയര്‍ ഇന്ത്യ അധികൃതര്‍ സ്ഥിരീകരിച്ചു . 725 ദിര്‍ഹമാണ് ഒരാള്‍ക്ക് ഈടാക്കുക .രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കും ഇതേ നിരക്കാകും ഈടാക്കുക . à´’രാള്‍ക്ക് 25 കിലോഗ്രാം ചെക്കഡ് ബാഗേജുo 7 കിലോഗ്രാം ഹാന്‍ഡ് ബാഗേജുo അനുവദിക്കും .

186 സീറ്റുകള്‍ ഉള്ള എയര്‍ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തില്‍ 177 പേരുടെ ലിസ്റ്റ് തയ്യാറായതോടെ രണ്ടു യാത്രക്കാര്‍ക്കിടയിലെ ഒരു സീറ്റ് ഒഴിച്ചിടുമെന്ന പ്രതീക്ഷ നഷ്ടമായി. ഇത് യാത്രക്കാര്‍ക്കിടയില്‍ ആശങ്ക പരത്തിത്തുടങ്ങി . ആദ്യ വിമാനത്തിലെ യാത്രക്കാരില്‍ ഭൂരിപക്ഷവും ഗര്‍ഭിണികളും ,കുട്ടികളും ,പ്രായമായവരുമാണെന്നത് ആശങ്കക്ക് ആക്കം കൂട്ടുന്നു .

എല്ലാ യാത്രക്കാര്‍ക്കും വിമാനത്താവളത്തില്‍ ഐ ജി à´Žà´‚ അല്ലെങ്കില്‍ ഐ സി ജി പരിശോധന നടത്തുമെന്നും , ബോര്‍ഡിങ് ഗേറ്റില്‍ മാസ്ക്കും ,കൈയുറകളും ,സാനിറ്റിസറും നല്‍കുമെന്നും എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നാട്ടില്‍ എത്തിയാല്‍ 14 ദിവസത്തെ ക്വാറന്‍റ്റിന്‍ നിര്‍ബന്ധമാണെന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ ഹെല്‍ത്ത് പ്രോട്ടോകോളാകും വിമാനത്തിനുള്ളില്‍ ഏര്‍പ്പെടുത്തുന്നത് 

Related News