Loading ...

Home Business

കൊറോണ പ്രതിസന്ധി; സേവന മേഖലയില്‍ കനത്ത നഷ്ടം

കൊറോണ വൈറസിനെ തുടര്‍ന്ന് രാജ്യത്ത് ഏപ്രിലില്‍ സേവന മേഖലയില്‍ കനത്ത ഇടിവ്. ലോക്ക്ഡൌണിനെ തുടര്‍ന്ന് മേഖല പൂര്‍ണമായും നിലച്ചുവെന്നും ചരിത്രപരമായ പിരിച്ചുവിടലുകള്‍ക്ക് കാരണമാവുകയും കനത്ത സാമ്ബത്തിക മാന്ദ്യ ഭീതി ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇടിവെന്ന് സ്വകാര്യ സര്‍വേ റിപ്പോര്‍ട്ട്. ഐഎച്ച്‌എസ് മാര്‍ക്കിറ്റ് സര്‍വ്വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്സ് സൂചിക മാര്‍ച്ചിലെ 49.3 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 5.4 ശതമാനമായി ചുരുങ്ങി.14 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ സേവന സമ്ബദ്‌വ്യവസ്ഥ ഏപ്രിലില്‍ ഏറ്റവും മോശമായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കര്‍ശനമായ ലോക്ക്ഡൌണ്‍ നടപടികള്‍ ഈ മേഖലയെ പൂര്‍ണ്ണമായും നിശ്ചലമാക്കിയതാണ് ഇടിവിന് കാരണമെന്ന് ഐ‌എച്ച്‌എസ് മാര്‍‌ക്കിറ്റിലെ സാമ്ബത്തിക ശാസ്ത്രജ്ഞനായ ജോ ഹെയ്സ് പറഞ്ഞു.കൊവിഡ് -19 മഹാമാരിയുടെ സാമ്ബത്തിക നഷ്ടം ഇതുവരെ ഇന്ത്യയില്‍ ആഴമേറിയതും ദൂരവ്യാപകവുമാണെന്നും ഹെയ്സ് പറഞ്ഞു. ജിഡിപി കണക്കുകള്‍ താരതമ്യം ചെയ്യുമ്ബോള്‍ ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥ വാര്‍ഷിക അടിസ്ഥാനത്തില്‍ ഏപ്രിലില്‍ 15% ചുരുങ്ങിയതായും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ മാസത്തെ ഡാറ്റയില്‍ ഏപ്രില്‍ 7 മുതല്‍ 28 വരെയുള്ള വിവരങ്ങളാണുള്ളത്. കൊവിഡ് -19 ഭീഷണിയെ നേരിടാന്‍ മാര്‍ച്ച്‌ 25 ന് ഏര്‍പ്പെടുത്തിയ രാജ്യത്തെ 21 ദിവസത്തെ ലോക്ക്ഡൌണ്‍ ആദ്യം മെയ് 3 വരെയും പിന്നീട് വീണ്ടും മെയ് 17 വരെയും നീട്ടിയിരിക്കുകയാണ്.

Related News