Loading ...

Home Business

സഹകരണ ബാങ്കുകളും സര്‍ഫാസി നിയമത്തിന്റെ കീഴില്‍ വരുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളും സര്‍ഫാസി നിയമത്തിന്റെ കീഴില്‍ വരുമെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. അതായത്, കുടിശ്ശികക്കാരുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ സഹകരണ ബാങ്കുകള്‍ക്കും സര്‍ഫാസി നിയമപ്രകാരം നടപടി സ്വീകരിക്കാം. ഇതുസംബന്ധിച്ച 2003-ലെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചു.
കോടതിയുടെ ഇടപെടലില്ലാതെതന്നെ കുടിശ്ശികക്കാരുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും അധികാരം നല്‍കുന്നതാണ് 2002-ലെ സര്‍ഫാസി (സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസെറ്റ്സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ്) നിയമം.സഹകരണ സംഘങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്കും സര്‍ഫാസി നിയമം ബാധകമാണോയെന്നതു സംബന്ധിച്ച കോടതിവിധികളില്‍ വൈരുധ്യമുണ്ടായ സാഹചര്യത്തിലാണ് വിഷയം ഭരണഘടനാ ബെഞ്ചിലെത്തിയത്.സംസ്ഥാന നിയമത്തിനു കീഴിലുള്ള സഹകരണ ബാങ്കുകളും ബഹുസംസ്ഥാന (മള്‍ട്ടി സ്റ്റേറ്റ്) സഹകരണ ബാങ്കുകളും സര്‍ഫാസി നിയമത്തിലെ ബാങ്കുകള്‍ എന്ന വിഭാഗത്തില്‍ വരുന്നതാണെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ പറയുന്ന ബാങ്കിങ് കമ്ബനിയുടെ നിര്‍വചനത്തില്‍ സഹകരണ ബാങ്കുകളും ഉള്‍പ്പെടും. 1949-ലെ ബാങ്കിങ് റെഗുലേഷന്‍ നിയമവും റിസര്‍വ് ബാങ്ക് നിയമവും പാലിക്കാതെ സഹകരണ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല.1965-ലാണ് ബാങ്കിങ് നിയന്ത്രണ നിയമം സഹകരണ ബാങ്കുകള്‍ക്കുകൂടി ബാധകമാക്കിയത്. സര്‍ഫാസി നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് 2013-ല്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളെക്കൂടി അതിനുകീഴില്‍ ഉള്‍പ്പെടുത്തി.മഹാരാഷ്ട്ര സഹകരണ സൊസൈറ്റി നിയമം, ആന്ധ്രാപ്രദേശ് സഹകരണ സൊസൈറ്റി നിയമം, മള്‍ട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റി നിയമം എന്നിവയ്ക്ക് കീഴില്‍ സ്ഥാപിക്കപ്പെട്ട സഹകരണ ബാങ്കുകള്‍ ബാങ്കിങ് റെഗുലേഷന്‍ നിയമത്തിലെ ബാങ്കിങ് കമ്ബനിയുടെ നിര്‍വചനത്തില്‍ വരില്ലെന്ന് 2007-ല്‍ സുപ്രീംകോടതിയുടെ മൂന്നംഗബെഞ്ച് വിധിച്ചിരുന്നു. ഇത്തരത്തില്‍ വൈരുധ്യമുള്ള വിധികള്‍ വന്നതിനെത്തുടര്‍ന്നാണ് വിഷയം ഭരണഘടനാ ബെഞ്ചിനു വിട്ടത്.സര്‍ഫാസി നിയമത്തിലെ 13-ാം വകുപ്പ് പ്രകാരമുള്ള റിക്കവറി നടപടികള്‍ സഹകരണ ബാങ്കുകള്‍ക്കും ബാധകമാണെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. സര്‍ഫാസി നിയമത്തിലെ രണ്ടാം (1)(സി) വകുപ്പില്‍ പറയുന്ന ബാങ്കുകളുടെ നിര്‍വചനത്തിലും സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടും.

Related News