Loading ...

Home Africa

ലോക്ക്ഡൗണ്‍ തുടര്‍ന്നാല്‍ പട്ടിണി പിടിമുറുക്കും, ദാരിദ്ര്യത്തിന് നടുവില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍

കേപ്ടൗണ്‍ : ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മൂന്നിലൊരു വിഭാഗം ജനങ്ങളും പട്ടിണിയിലാണ്. ഇനി വീണ്ടും രണ്ടാഴ്ചക്കാലത്തേക്ക് കൂടി ലോക്ക്ഡൗണ്‍ തുടരുകയാണെങ്കില്‍ പലര്‍ക്കും ഭക്ഷണവും വെള്ളവും കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തൊഴില്‍ നഷ്ടപ്പെട്ടതിനാല്‍ ഭൂരിഭാഗം ജനങ്ങളുടെ പക്കലും പണമില്ല. സാധാരണക്കാര്‍ക്കായി പാക്കേജുകള്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ ആഭ്യന്തര ലഹളകള്‍ വരെ പൊട്ടിപ്പുറപ്പെടാന്‍ സാദ്ധ്യതയുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നടപ്പാക്കിയ പോലെ കര്‍ശനമായ നിയന്ത്രണങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടപ്പാക്കാനാകില്ലെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.കൊവിഡിനെതിരെ ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തിയ ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ നിയന്ത്രണങ്ങള്‍ അയവു വരുത്തുകയാണ്. à´•à´°à´¸àµ‡à´¨à´¯àµà´Ÿàµ† സഹായത്തോടെയാണ് ദക്ഷിണാഫ്രിക്കയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടും പട്ടിണിയിലും അടിസ്ഥാന സൗകര്യമില്ലാത്ത ജീവിത ചുറ്റുപാടുകളിലും താമസിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ സാമൂഹ്യഅകലം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന് കനത്ത വെല്ലുവിളിയാണുയര്‍ത്തിയത്. കോംഗോ ഉള്‍പ്പെടയുള്ള രാജ്യങ്ങള്‍ എബോളയ്ക്കെതിരെ നടത്തി വരുന്ന പോരാട്ടങ്ങള്‍ക്കിടെയാണ് കൊവിഡിന്റെ വരവ്.എബോള വൈറസിനെ തടയാനുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പോലും ഇപ്പോള്‍ ഒരു വിഭാഗം ജനത അനുസരിക്കാത്ത സാഹചര്യമാണ് കോംഗോയില്‍. ഇതിനിടെ കൊവിഡ് കൂടി വന്നതോടെ ആകെ പ്രതിസന്ധിയിലായിരിക്കുകയാണ് അധികൃതര്‍. വെന്റിലേറ്ററുകളുടെ അഭാവം മറ്റൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ആഫ്രിക്കയിലെ ജനസംഖ്യയുടെ പകുതിയിലേറെ ജനങ്ങളും ഓരോ ദിവസവും ജോലി ചെയ്താണ് അതത് ദിവസത്തേക്കുള്ള ആഹാരത്തിനുള്ള വക കണ്ടെത്തുന്നത്. ഇവരുടെ ദുരിതത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും ഒപ്പം തന്നെ കൊവിഡിന്റെ വ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നുമാണ് ആഫ്രിക്ക സെന്റേഴ്സ് ഫോര്‍ ഡിസീസ് ആന്‍ഡ് പ്രിവെന്‍ഷന്‍ റിസേര്‍ച്ചിന്റെ പഠനങ്ങള്‍ പറയുന്നത്. 50,502 പേര്‍ക്കാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1,921 പേര്‍ ഇതേ വരെ മരിച്ചു.ലെസോതോ ഒഴികെയുള്ള 53 ആഫ്രിക്കന്‍ രാജ്യങ്ങളിലും കൊവിഡ് വൈറസ് എത്തിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കയിലും ഈജിപ്റ്റിലുമാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ രോഗികളുടെ എണ്ണം 7,572 ആയി. അതേ സമയം ഈജിപ്റ്റില്‍ 7,201 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊറോക്കോ, അല്‍ജീരിയ, നൈജീരിയ, ഘാന തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.

Related News