Loading ...

Home National

അ​ന്താ​രാ​ഷ്ട്ര എ​ണ്ണ​വി​ല ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലാ​യി​ട്ടും ഇന്ധന തിരുവ കൂട്ടി കുത്തനെ കൂട്ടി കേന്ദ്രം

ന്യൂ​ഡ​ല്‍​ഹി: പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്സൈ​സ് തീ​രു​വ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കു​ത്ത​നെ കൂ​ട്ടി. പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 10 രൂ​പ​യും ഡീ​സ​ലി​ന് 13 രൂ​പ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. റോ​ഡ് സെ​സ് ഉ​ള്‍​പ്പെ​ടെ​യാ​ണ് വ​ര്‍​ധ​ന. 1.6 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് ഇ​തി​ലൂ​ടെ അ​ധി​ക വ​രു​മാ​നം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ തീ​രു​വ വ​ര്‍‌​ധി​പ്പി​ച്ച​ത് ചി​ല്ല​റ​വി​ല്‍​പ്പ​ന വി​ല​യെ ബാ​ധി​ക്കി​ല്ല.

പെ​ട്രോ​ളി​ന്‍റെ എ​ക്സൈ​സ് തീ​രു​വ ര​ണ്ട് രൂ​പ​യും റോ​ഡ് സെ​സ് എ​ട്ട് രൂ​പ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഡീ​സ​ലി​ന്‍റെ എ​ക്സൈ​സ് തീ​രു​വ ലി​റ്റ​റി​ന് അ​ഞ്ച് രൂ​പ​യും റോ​ഡ് സെ​സ് എ​ട്ട് രൂ​പ​യും വ​ര്‍​ധി​പ്പി​ച്ചു. à´‡â€‹à´¤àµ‹â€‹à´Ÿàµ† പെ​ട്രോ​ളി​ന്‍റെ ആ​കെ എ​ക്സൈ​സ് തീ​രു​വ ലി​റ്റ​റി​ന് 32.98 രൂ​പ​യാ​യും ഡീ​സ​ലി​ന്‍റേ​ത് 31.83 രൂ​പ​യാ​യും ഉ​യ​ര്‍​ന്നു.

2014 ല്‍ ​മോ​ദി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​ല്‍​ക്കു​മ്ബോ​ള്‍ പെ​ട്രോ​ളി​ന്‍റെ നി​കു​തി ലി​റ്റ​റി​ന് 9.48 രൂ​പ​യും ഡീ​സ​ലി​ന്‍റേ​ത് 3.56 രൂ​പ​യു​മാ​യി​രു​ന്നു. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ എ​ണ്ണ വി​ല കൂ​പ്പു​കു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് മാ​ര്‍​ച്ചി​നു ശേ​ഷം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് കേ​ന്ദ്രം പെ​ട്രോ​ള്‍ ഡീ​സ​ല്‍ നി​കു​തി വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. മാ​ര്‍​ച്ചി​ല്‍ പെ​ട്രോ​ള്‍, ഡീ​സ​ല്‍ എ​ന്നി​വ​യു​ടെ എ​ക്സൈ​സ് തീ​രു​വ ലി​റ്റ​റി​ന് മൂ​ന്ന് രൂ​പ ഉ​യ​ര്‍​ത്തി 39,000 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്രം നേ​ടി​യ​ത്.

അ​ന്താ​രാ​ഷ്ട്ര എ​ണ്ണ​വി​ല ര​ണ്ടു പ​തി​റ്റാ​ണ്ടി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലാ​യി​ട്ടും മാ​ര്‍​ച്ച്‌ 16 മു​ത​ല്‍ പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല പ​രി​ഷ്ക​രി​ച്ചി​ട്ടി​ല്ല. എ​ക്സൈ​സ് തീ​രു​വ വ​ര്‍​ധ​ന​വി​ലൂ​ടെ​യാ​ണ് വി​ല​യി​ലെ ഇ​ടി​വ് ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കാ​തെ കേ​ന്ദ്രം പി​ടി​ച്ചെ​ടു​ത്ത​ത്.

Related News