Loading ...

Home cinema

ഓൺലൈൻ റിലീസിംഗ് വരുന്നു ഇനി എവിടിരുന്നും സിനിമ കാണാം

ഇനി ലോകത്ത് എവിടെ ഇരുന്നാലും പുത്തൻപടങ്ങൾ നല്ല കോളിറ്റിയിൽ ഓൺലൈനിൽ കാണാം.  സംഭവം വ്യാജനൊന്നുമല്ല, ഒറിജിനൽ സിനിമ. ചെറിയൊരു തുക മുടക്കണമെന്ന് മാത്രം. റിലീസ്  ദിവസം തന്നെ സിനിമകൾ ലോകമെമ്പാടും എത്തിക്കുന്ന www.reelmonk.com  ഇന്നലെ രാത്രി മുതൽ പ്രവർത്തനം ആരംഭിച്ചു.
ഈ സൈറ്റിൽ രജിസ്റ്റർ ചെയ്താൽ ആർക്കും സിനിമ കാണാം.

ലാൽ ജോസ് സംവിധാനം ചെയ്ത നീന, രാജീവ് രവിയുടെ ഞാൻ സ്റ്റീവ്‌ലോപ്പസ്, സലിംകുമാറിന്റെ കംപാർട്ട്‌മെന്റ് ,  ആക്ച്വലി എന്നിവയാണ് ഇന്നലെ രാത്രി എട്ടിന് റിലീസ് ചെയ്തത്. പത്തു സിനിമകൾകൂടി ഉടനെത്തും.  വൈകാതെ റിലീസ് ദിവസം തന്നെ സിനിമകൾ ഓൺലൈനിൽ കാണാനുള്ള സൗകര്യം വരും. 22 വയസുകാരായ ബ്ലെയ്‌സ് ക്രൗളി, വിവേക്‌ പോൾ, ഗൗതം വ്യാസ് എന്നിവരാണ് റീൽമോങ്കിന്റെ ശിൽപ്പികൾ. ഇവരുടെ മനസിലുദിച്ച ആശയമാണ് റീൽമോങ്ക്. കാക്കനാട്ട് ആരംഭിച്ച സിൻകോസ് ലാബ്‌ വഴിയാണ് സിനിമ റിലീസ് ചെയ്യുക.

റീൽമോങ്ക്.കോം ഡൗൺലോഡ് ചെയ്യുന്ന കമ്പ്യൂട്ടറിൽ മാത്രമേ സിനിമ കാണാൻ കഴിയൂ. പെൻ ഡ്രൈവിലോ സി.ഡിയിലോ ഇത് പകർത്താൻ  കഴിയില്ലെന്നും  ഇവർ അവകാശപ്പെടുന്നു.
''നിയമപ്രകാരം ന്യായമായ നിരക്കിൽ സിനിമകൾ ലഭിക്കുമ്പോൾ പൈറസി ഒരു പരിധി വരെ നിയന്ത്രിക്കാനാകും."" സി.ഇ.ഒ ബ്ലെയ്‌സ് ക്രൗളി പറഞ്ഞു.

പിന്തുണച്ച് ലാൽ ജോസ്
''കേരളത്തിനൊപ്പം വിദേശത്ത് റിലീസില്ലാത്തതും ഇന്റർനെറ്റിൽ നിയമാനുസൃതമായി കാണാൻ അവസരമില്ലാത്തതും പൈറസിക്ക് കാരണമാണെന്ന് യൂറോപ്പിലെ മലയാളികൾ പറയാറുണ്ട്.""  സംവിധായകൻ ലാൽ ജോസ് അഭിപ്രായപ്പെട്ടു.

ഓൺലൈനിൽ സിനിമ കാണാൻ
റീൽമോങ്കിന്റെ വെബ്സൈറ്റിൽ ആദ്യം രജിസ്റ്റർ ചെയ്യണം. ആപ്ളിക്കേഷൻ ഡൗൺലോഡ് ചെയ്യണം.  എത്ര തവണ വേണമെങ്കിലും കാണാം. സാധാരണ സിനിമയ്ക്ക് 180 ഉം എച്ച്.à´¡à´¿ നിലവാരമുള്ളതിന്  300 രൂപയുമാണ് ഫീസ്. ക്രെഡിറ്റ് കാർഡോ,  നെറ്റ്ബാങ്കിംഗോ ഉപയോഗിക്കാം.  എത്രപേർ കണ്ടെന്ന് നിർമ്മാതാവിന് അറിയാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Related News