Loading ...

Home USA

റെക്കോര്‍ഡ് കടമെടുപ്പിന് അമേരിക്ക; കടപ്പത്രം വഴി 3 ലക്ഷം കോടി ഡോളര്‍ സമാഹരിക്കും

ന്യൂയോര്‍ക്ക്: à´•àµ‹à´µà´¿à´¡àµ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി വന്‍ തുക കടമെടുക്കാന്‍ തീരുമാനിച്ച്‌ അമേരിക്ക. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ 3 ലക്ഷം കോടി ഡോളര്‍ കടമെടുക്കാനാണ് അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചത്. ഇത് സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2008ല്‍ ഒരു പാദത്തില്‍ എടുത്ത റെക്കോര്‍ഡ് വായ്പയുടെ അഞ്ചു മടങ്ങ് വരും.സ്വകാര്യ കടപ്പത്രങ്ങള്‍ വഴി പണം കണ്ടെത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ അവസാനത്തോടെ നീക്കിയിരിപ്പ് 80000 കോടി ഡോളറായി ചുരുങ്ങുമെന്ന് കണക്കാക്കിയാണ് നടപടി. കോവിഡ് മൂലം സമ്ബദ്ഘടനയില്‍ ഉണ്ടായ പ്രത്യാഘാതം മറികടക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. à´ˆ ചെലവ് കൈകാര്യം ചെയ്യാനാണ് കടപ്പത്രങ്ങള്‍ വഴി പണം കണ്ടെത്താന്‍ അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.വ്യക്തിഗത ബിസിനസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ നിയമനിര്‍മ്മാണം നടത്തിയിരുന്നു. ഇതിന് വലിയതോതിലുളള ചെലവാണ് പ്രതീക്ഷിക്കുന്നത്. നികുതിപിരിവിന് à´šà´¿à´² ഭേദഗതികള്‍ കൊണ്ടുവന്നു. കോവിഡ് മൂലമുളള വരുമാന ഇടിവ് കണക്കാക്കി നികുതി അടയ്ക്കുന്നതിനുളള സമയപരിധി നീട്ടി നല്‍കിയിട്ടുമുണ്ട്. ഇതിനെല്ലാം പുറമേ ട്രഷറിയില്‍ പണത്തിന്റെ നീക്കിയിരിപ്പ് ഉയര്‍ത്തേണ്ടതും അത്യാവശ്യമാണ്. ഇതെല്ലാം കണക്കിലെടുത്താണ് കടപ്പത്രം വഴി പണം കണ്ടെത്താന്‍ അമേരിക്ക തീരുമാനിച്ചത്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെലവഴിക്കുന്ന തുക സമ്ബദ്‌വ്യവസ്ഥയുടെ മൊത്തം മൂല്യത്തിന്റെ 14 ശതമാനം വരുമെന്നാണ് കണക്കാക്കുന്നത്. കടമെടുക്കല്‍ വര്‍ധിക്കുന്നതോടെ, ബജറ്റ് കമ്മി 3.7 ലക്ഷം കോടി ഡോളറായി ഉയരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ദേശീയ à´•à´Ÿà´‚ ജിഡിപിയുടെ 100 ശതമാനത്തില്‍പ്പരമാകുമെന്നും മുന്നറിയിപ്പ് ഉണ്ട്.

Related News