Loading ...

Home International

പുലിറ്റ്‌സര്‍ സാഹിത്യ പുരസ്‌ക്കാരം രണ്ടാം തവണയും കോള്‍സണ്‍ വൈറ്റ്‌ഹെഡിന്

ലണ്ടന്‍: സാഹിത്യ മേഖലക്കായുള്ള പുലിറ്റ്‌സര്‍ ബഹുമതി രണ്ടാം തവണയും നേടി കോള്‍സണ്‍ വൈറ്റ്‌ഹെഡ്. 50 കാരനായ ന്യൂയോര്‍ക്ക് സ്വദേശിയായ എഴുത്തുകാരന്‍ 2017ലും ഇതേ വിഭാഗത്തില്‍ ബഹുമതിക്കര്‍ഹനായിരുന്നു. ദ നിക്കെല്‍ ബോയ്‌സ് എന്ന കൃതിക്കാണ് ബഹുമതി. ഒരു അനാഥാലയത്തിലെ കറുത്തവര്‍ഗ്ഗക്കാരായ ആണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളാണ് കൃതിയിലൂടെ ആവിഷ്‌ക്കരിച്ചത്.രണ്ടു തവണ ഒരേ പുരസ്‌ക്കാരം ലഭിക്കുന്ന നാലാമത്തെ എഴുത്തുകാരനാണ് കോള്‍സണ്‍. ഇതിന് മുമ്ബ് ബൂത്ത് ടാര്‍കിംഗ്ടണ്‍, വില്ല്യം ഫോക്ക്‌നര്‍, ജോണ്‍ ഉപ്ഡിക് എന്നിവരാണ് രണ്ടു തവണ ബഹുമതി നേടിയവര്‍. 1917ലാണ് ആദ്യമായി പുലിറ്റ്‌സര്‍ ബഹുമതി നല്‍കി ത്തുടങ്ങിയത്.ഇത്തവണത്തെ പുലിറ്റ്‌സര്‍ ബഹുമതിയില്‍ മാദ്ധ്യമവിഭാഗത്തില്‍ ന്യൂയോര്‍ക്ക് ടൈംസിനാണ് ബഹുമതി. ഹോങ്കോംഗിലെ ചൈനാ വിരുദ്ധ പ്രക്ഷോഭത്തിന്റെ ചിത്രം എടുത്ത റോയിറ്ററിനാണ് മറ്റൊരു ബഹുമതി നല്‍കിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായി സ്രാവ്യമാധ്യമത്തിനുള്ള ബഹുമതി മെക്‌സിക്കോ അഭയാര്‍ത്ഥി പ്രശ്‌നത്തിന്റെ റേഡിയോ റിപ്പോര്‍ട്ടിന് അമേരിക്കന്‍ ലൈഫ് എന്ന മാദ്ധ്യമത്തിനാണ്.

Related News