Loading ...

Home Gulf

മസ്​കത്ത്​ ഗവര്‍ണറേറ്റിലെ ലോക്​ഡൗണ്‍ നീട്ടി

മസ്​കത്ത്​: കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായി മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ നിലവിലുള്ള ലോക്​ഡൗണി​​െന്‍റ കാലാവധി നീട്ടി. മെയ്​ എട്ടിനാണ്​ ലോക്​ഡൗണ്‍ അവസാനിക്കേണ്ടിയിരുന്നത്​. ഇത്​ മെയ്​ 29 വരെ നീട്ടാന്‍ ചൊവ്വാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. മത്ര വിലായത്തിലെയും ജഅ്​ലാന്‍ ബനീ ബുആലിയിലെ കമേഴ്​സ്യല്‍ മാര്‍ക്കറ്റ്​ മേഖലയിലെയും സാനിറ്ററി ​െഎസോലേഷ​​െന്‍റ സമയപരിധിയും മെയ്​ 29 വരെ നീട്ടിയിട്ടുണ്ട്​.
ഏപ്രില്‍ പത്തിനാണ്​ മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ ലോക്​ഡൗണ്‍ നിലവില്‍ വന്നത്​. ഏപ്രില്‍ ഒന്ന്​ മുതല്‍ മത്ര സമ്ബൂര്‍ണ ​െഎസോലേഷനിലാണ്​. ബുആലിയിലെ കമേഴ്​സ്യല്‍ മാര്‍ക്കറ്റ്​ മേഖലയിലാക​െട്ട ഏപ്രില്‍ 16നാണ്​ ​ലോക്​ഡൗണ്‍ നിലവില്‍ വന്നത്​. à´à´ªàµà´°à´¿à´²àµâ€ 22ന്​ അവസാനിക്കേണ്ടിയിരുന്ന മസ്​കത്തിലെ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്​. പിന്നീട്​ മെയ്​ എട്ടുവരെ നീട്ടുകയായിരുന്നു. രോഗികളുടെ എണ്ണം കുറയാത്തതിനാലാണ്​ ലോക്​ഡൗണ്‍ കാലപരിധി വീണ്ടും നീട്ടാന്‍ തീരുമാനം കൈ​െകാണ്ടതെന്നാണ്​ അറിയുന്നത്​.

Related News