Loading ...

Home Africa

ഓണാഘോഷങ്ങള്‍ക്കായി ദക്ഷിണാഫ്രിക്കന്‍ തലസ്ഥാന നഗരം അണിഞ്ഞൊരുങ്ങി

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ പ്രിട്ടോറിയയിലെ പ്രവാസി മലയാളികളുടെ സംഘടനയായ മലയാളി അസ്സോസിയേഷന്‍ ഓഫ് പ്രിട്ടോറിയയുടെ ( MAP ) നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ മാസം പത്താം തിയതി ശനിയാഴ്ച ‘ശ്രീ പ്രിട്ടോറിയ ഹിന്ദു സമാജ്’ ഹാളില്‍ നടത്തുന്നു.

പ്രവാസികളുടെ ഇടയില്‍ എന്നും ശ്രദ്ധേയമായിട്ടുള്ള ഇവിടുത്തെ ഓണാഘോഷ പരിപാടികള്‍ക്ക് അസോസിയേഷന്‍ പ്രസിഡന്‍റ് ബിനു ഇടിക്കുള പാറാണിക്കല്‍, സെക്രട്ടറി പ്രമോദ് വിജയസേനന്‍, ട്രഷറര്‍ ജിബി മുണ്ടക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗകമ്മിറ്റിയാണ് ചുക്കാന്‍ പിടിക്കുന്നത്.


സജി ആലുംമൂട്ടില്‍, രേണു ജോഫി എന്നിവരുടെ നേതൃത്വത്തില്‍ പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ കലാപരിപാടികലാണ്  അണിയറയില്‍ അണിഞ്ഞൊരുങ്ങിക്കൊണ്ടിരിക്കുന്നത്.

ബീനാ ചെറിയാന്‍റെ നേതൃത്വത്തിലുള്ള അംഗങ്ങളുടെ രുചിയേറിയ വിഭവ സമൃദ്ധമായ ഓണസദ്യക്കുള്ള ചിട്ടവട്ടങ്ങളും അണിയറയില്‍ അതീവപുരോഗതിലാണ്.

 à´ªàµà´°à´¿à´Ÿàµà´Ÿàµ‹à´±à´¿à´¯à´¯à´¿à´²àµà´‚ പരിസരപ്രദേശങ്ങളിലും തിങ്ങിപ്പാര്‍ക്കുന്ന അഞ്ഞൂറില്‍ പരം ആളുകള്‍ പങ്കെടുക്കുന്ന ഓണാഘോഷ മാമാങ്കമാണ് പ്രിട്ടോറിയയിലേതെന്നും സംഘാടകര്‍ അറിയിച്ചു. 

Related News