Loading ...

Home National

പച്ചക്കറി വാങ്ങാന്‍ വെറും മൂന്നു മണിക്കൂര്‍, മദ്യക്കടകള്‍ തുറക്കുന്നത് ഏഴ് മണിക്കൂര്‍; പ്രതിഷേധവുമായി സ്ത്രീകള്‍

വിശാഖപട്ടണം: à´°à´¾à´œàµà´¯à´¤àµà´¤àµ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന് പിന്നാലെ എട്ട് സംസ്ഥാനങ്ങളില്‍ മദ്യക്കടകള്‍ തുറന്നിരുന്നു. സാമൂഹ്യ അകലം പാലിക്കാതെ മദ്യക്കടകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പലയിടത്തും ലാത്തിച്ചാര്‍ജും ഉണ്ടായി. ഇപ്പോള്‍ മദ്യക്കടകള്‍ തുറന്നതിന് എതിരെ സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ' വെറും മൂന്നു മണിക്കൂറാണ് പച്ചക്കറി കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ മദ്യക്കടകള്‍ ഏഴ് മണിക്കൂര്‍ തുറന്നിരിക്കുകയാണ്' - പ്രതിഷേധം നടത്തിയ സ്ത്രീകള്‍ പറഞ്ഞു.ചെന്നൈയില്‍ ഏഴാം തീയതി മുതല്‍ മദ്യക്കടകള്‍ തുറക്കാമെന്ന ഉത്തരവ് തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഛാര്‍ഖണ്ഡില്‍ തിരക്ക് നിയന്ത്രിക്കാനായി ഓണ്‍ലൈന്‍ വഴി മദ്യം വില്‍പ്പന നടത്താന്‍ തീരുമാനിച്ചു. ഗ്രീന്‍ സോണുകളിലാണ് മദ്യം ഓണ്‍ ഡെലിവറി നടത്തുന്നത്.

Related News