Loading ...

Home cinema

മലയാള സിനിമ നേരിടുന്നത് കടുത്ത പ്രതിസന്ധി;ലിബര്‍ട്ടി ബഷീര്‍

തലശേരി: കൊവിഡ് വൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ലോക് ഡൗണ്‍ പിന്‍വലിച്ചാലും തീയേറ്ററുകള്‍ ഉടനെയൊന്നും തുറക്കാന്‍ കഴിയില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ അഭിപ്രായപ്പെട്ടു.ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടത്തില്‍ തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ പ്രതികരിക്കുകയായിരുന്നു. അദ്ദേഗം ' മലയാള സിനിമ ഇനി പഴയ നിലയിലേക്ക് എത്തണമെങ്കില്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.''കേരളം കൊവിഡില്‍ നിന്ന് മോചിതമായാലും ഉടനെ തിയറ്ററുകള്‍ തുറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. à´’രു മലയാള സിനിമ പുറത്തിറക്കണമെങ്കില്‍, ലാഭം നേടണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് യുഎഇയില്‍ കൂടിയെങ്കിലും റിലീസ് ചെയ്യാനാകണം. അത് മലയാള സിനിമകളുടെ കാര്യം മാത്രമാണ്, അന്യഭാഷാ സിനിമകളുടെ കാര്യമാണെങ്കില്‍ ലോകം മുഴുവന്‍ പഴയ സ്ഥിതിയിലാകേണ്ട അവസ്ഥയാണ്.'' അദ്ദേഹം പറഞ്ഞു.ലോക്ക് ഡൗണ്‍ പിന്‍വലിക്കപ്പെട്ടാലും തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്ന അവസ്ഥയാകും. ജനം ഭീതി കൂടാതെ പുറത്തിറങ്ങിത്തുടങ്ങിയാലേ നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും സിനിമകള്‍ ഇറക്കാന്‍ കഴിയൂ. à´ˆ വര്‍ഷം ഓണത്തിനെങ്കിലും തീയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് കരുതുന്നതായും അദ്ദേഹം വ്യക്താക്കി.

Related News