Loading ...

Home Europe

അ​യ​ര്‍​ല​ന്‍ഡി​ല്‍ രോ​ഗ​വ്യാ​പ​നം കു​റ​യു​ന്നു

ഡ​​ബ്ലി​​ന്‍: അ​​യ​​ര്‍​​ല​​ന്‍​ഡി​​ല്‍ കൊ​​റോ​​ണ ബാ​​ധി​​ത​​രു​​ടെ എ​​ണ്ണ​​ത്തി​​ല്‍ സാ​​ര​​മാ​​യ കു​​റ​​വ്. രോ​​ഗ​​വ്യാ​​പ​​നം ത​​ട​​യു​​ന്ന​​തി​​ല്‍ ഗ​​വ​​ണ്‍​മെ​​ന്‍റ് സ്വീ​​ക​​രി​​ച്ച ക​​ര്‍​​ക്ക​​ശ നി​ല​പാ​ടു​ക​​ളാ​​ണ് നേ​​ട്ട​​മാ​​യ​​ത്. ലോ​​ക്ക് ഡൗ​​ണ്‍ കാ​​ലാ​​വ​​ധി 18 വ​​രെ നീ​​ട്ടി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും പൊ​​തു​​വാ​​യ ഇ​​ള​​വു​​ക​​ള്‍ ന​​ല്‍​​കി​​ത്തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. അ​​ടു​​ത്ത ആ​​റു മാ​​സം​​കൂ​​ടി ക​​ര്‍​​ക്ക​​ശ​​മാ​​യ ജാ​​ഗ്ര​​ത​​യും ആ​​രോ​​ഗ്യ​​പ​​രി​​ശോ​​ധ​​ന​​യും രാ​​ജ്യ​​ത്ത് തു​​ട​​രും.

അ​​യ​​ര്‍​​ല​ന്‍​ഡി​​ല്‍ ഇ​​തി​നോ​ട​​കം കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച 22000 പേ​​രി​ല്‍ അ​​യ്യാ​​യി​​ര​​ത്തി​​ല​​ധി​​കം പേ​​ര്‍ ആ​​രോ​​ഗ്യ​​പ്ര​​വ​​ര്‍​​ത്ത​​ക​​രാ​​ണ്. à´µà´¿â€‹â€‹à´µà´¿â€‹â€‹à´§ പ്രോ​​വി​​ന്‍​​സു​​ക​​ളി​​ലാ​​യി 1.60 ല​​ക്ഷം പേ​​രു​​ടെ പരിശോധന ന​​ട​​ത്തി. അ​​ടു​​ത്ത മൂ​​ന്നു മാ​​സ​​ത്തി​​നു​​ള്ളി​​ല്‍ 10 ല​​ക്ഷം പേ​​രു​​ടെ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി പൊ​​തു ആ​​രോ​​ഗ്യ​​സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കും.

കൊ​​റോ​​ണ ബാ​​ധി​​ത​​രാ​​യ ആ​​രോ​​ഗ്യ​​പ്ര​​വ​​ര്‍​​ത്ത​​ക​​രി​​ല്‍ 400ല്‍ ​​പേ​​ര്‍ മ​​ല​​യാ​​ളി​​ക​​ളാ​​ണ്. 200 പേ​​ര്‍ രോ​​ഗം ഭേ​​ദ​​മാ​​യി ജോ​​ലി​​യി​​ല്‍ തി​​രി​​കെ പ്ര​​വേ​​ശി​​ച്ചു. ഇ​​ന്ന​​ലെ വ​​രെ മ​​ര​​ണ​​സം​​ഖ്യ 1,300. നി​​ല​​വി​​ല്‍ ആ​​യി​​രം പേ​​ര്‍ വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ചി​​കി​​ത്സ​​യി​​ലു​​ണ്ട്. ഇ​​തി​​ല്‍ 100 പേ​​ര്‍ മാ​​ത്ര​​മാ​​ണ് ഐ​​സി​​യു​​വി​​ലു​​ള്ള​​ത്.

ആ​​രോ​​ഗ്യ​​സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​ല്‍ ഗ​​വ​​ണ്‍​മെ​​ന്‍റ് തി​​ക​​ഞ്ഞ ജാ​​ഗ്ര​​ത​​യാ​​ണ് പു​​ല​​ര്‍​​ത്തു​​ന്ന​​ത്. ചൈ​​ന​​യി​​ല്‍​നി​​ന്ന് 80 ല​​ക്ഷം വി​​വി​​ധ​യി​​നം സു​​ര​​ക്ഷാ സാ​​മ​​ഗ്രി​​ക​​ള്‍ ക​​ഴി​​ഞ്ഞ​ദി​​വ​​സം എ​​ത്തി​​ച്ചു.​ ഇ​​തി​​ല്‍ 60 ശ​​ത​​മാ​​ന​​വും ആ​​രോ​​ഗ്യ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്ക് ന​​ല്‍​​കി​​വ​​രു​​ന്നു.

Related News