Loading ...

Home National

ഇന്ത്യയിൽ കോ​വി​ഡ് ​ബാ​ധി​ത​ര്‍ അ​ര​ല​ക്ഷ​ത്തി​ലേ​ക്ക്; മ​ര​ണം 1,500 ക​ട​ന്നു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ സം​ഖ്യ അ​ന്പ​തി​നാ​യി​ര​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. മ​ര​ണ​സം​ഖ്യ​യി​ലും വ​ന്‍ വ​ര്‍​ധ​ന​വു​ണ്ടാ​യി. തി​ങ്ക​ളാ​ഴ്ച മാ​ത്രം 195 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്.

ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 1,500നു ​മു​ക​ളി​ലാ​യി. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം രോ​ഗി​ക​ളു​ടെ എ​ണ്ണം 46,433 ആ​യി വ​ര്‍​ധി​ച്ചു. 12,727 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 14,500 ലേ​റെ​യാ​യി. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഇ​തു​വ​രെ 583 പേ​രും ഗു​ജ​റാ​ത്തി​ല്‍ 319 പേ​രും മ​രി​ച്ചു. പ​തി​നൊ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ആ​യി​ര​ത്തി​ല​ധി​കം പേ​ര്‍​ക്ക് രോ​ഗ​മു​ണ്ട്.

Related News