Loading ...

Home International

കടലില്‍ കുടുങ്ങിയ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ഒറ്റപ്പെട്ട ദ്വീപില്‍ തള്ളി ബംഗ്ലാദേശ്

ഇടുങ്ങിയ ബോട്ടുകളില്‍ കടലില്‍ കുടുങ്ങിയ റോഹിംഗ്യന്‍ അഭയാര്‍ഥികളെ ബംഗ്ലാദേശ് ഒരു വിദൂര, ജനവാസമില്ലാത്ത ദ്വീപിലേക്ക് അയച്ചു. ഡസന്‍ കണക്കിന് റോഹിംഗ്യകള്‍ ശനിയാഴ്ചയാണ് ബംഗ്ലാദേശിന്‍റെ തെക്കന്‍ തീരത്ത് വന്നിറങ്ങിയത്. അവരെയാണ് ബംഗ്ലാദേശിലെ മേഘ്‌ന നദിയുടെ തീരത്തുള്ള ഒരു സില്‍റ്റ് ദ്വീപായ ഭാസന്‍ ചാറിലേക്ക് അയച്ചത്. അതേസമയം നൂറുകണക്കിന് അഭയാര്‍ത്ഥികള്‍ ഇപ്പോഴും ദുരിതത്തിലാണ്.
നൂറുകണക്കിന് അഭയാര്‍ഥികള്‍ ബംഗ്ലാദേശിനും മലേഷ്യയ്ക്കും ഇടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും, തെക്ക്-കിഴക്കന്‍ ഏഷ്യന്‍ സര്‍ക്കാരുകള്‍ കൊറോണ വൈറസ് പാന്‍ഡെമിക് അഭയാര്‍ഥികളെ കൈവിടാനുള്ള ഒരു ഉപാധിയായി കാണുന്നുണ്ടെന്നും മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു. '43 പേരുമായി ഒരു ചെറിയ ബോട്ട് ഇന്ന് കരയിലെത്തി' എന്നുമാത്രമാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. അതില്‍ എത്രപേരേ ഭാസന്‍ ചാറിലേക്ക് അയച്ചിട്ടുണ്ടെന്ന് വ്യക്തമല്ല.മ്യാന്‍മറില്‍ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടുവരുന്ന ഒരു മില്യണ്‍ റോഹിംഗ്യകള്‍ക്കെങ്കിലും അഭയം നല്‍കുന്ന രാജ്യമാണ് ബംഗ്ലാദേശ്. അഭയാര്‍ത്ഥികളുടെ എണ്ണം പെരുകുന്നതിനാല്‍ ഇനി വരുന്നവരെ ദ്വീപിലേക്ക് അയക്കുമെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ à´ˆ പദ്ധതിയെ റോഹിംഗ്യന്‍ അഭയാര്‍ഥികളും മനുഷ്യാവകാശ സംഘടനകളും വ്യാപകമായി എതിര്‍ക്കുന്നുണ്ട്. ഭാസന്‍ ചാര്‍ സമുദ്രനിരപ്പ് ഉയരുന്നതിനും കൊടുങ്കാറ്റിനും ഇരയാകുമെന്ന മുന്നറിയിപ്പാണ് അവര്‍ നല്‍കുന്നത്. അഭയാര്‍ഥികളെ മാറ്റിപ്പാര്‍പ്പിക്കുന്നത് വിദ്യാഭ്യാുംസം ആരോഗ്യസേവനം അടക്കമുള്ളവ ഉറപ്പുവരുത്തുന്നതിന് തടസ്സമാകുമെന്നും അവര്‍ പറയുന്നു.ദ്വീപ് "യഥാര്‍ത്ഥത്തില്‍ വാസയോഗ്യമാണോ" എന്ന് വ്യക്തമല്ലെന്ന് മ്യാന്‍മറിലെ യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ സ്ഥാനത്ത് നിന്ന് അടുത്തിടെ സ്ഥാനമൊഴിഞ്ഞ യാങ്കീ ലീ പറഞ്ഞിരുന്നു. ശനിയാഴ്ച വന്നിറങ്ങിയ അഭയാര്‍ഥികള്‍ നൂറുകണക്കിന് ആളുകള്‍ ഉള്ള ഒരു വലിയ ബോട്ടില് നിന്നും വന്നവരാകാമെന്നും കൂടുതല്‍ പേര്‍ ഇപ്പോഴും കടലില്‍തന്നെ കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്നുമാണ് കരുതുന്നത്.

Related News