Loading ...

Home USA

ഡാലസ് ഭാഗികമായി പ്രവര്‍ത്തന നിരതമാകുന്നു

ഡാലസ് ∙ രണ്ടുമാസത്തോളം നിശ്ചലമായി കിടന്നിരുന്ന ഡാലസ് കൗണ്ടിയിലെ വ്യാപാര സ്ഥാപനങ്ങളും സിനിമാശാലകളും റസ്റ്ററന്റുകളും ഭാഗികമായി പ്രവര്‍ത്തിക്കുമെന്ന് ഡാലസ് കൗണ്ടി ജഡ്ജി അറിയിച്ചു. അതേസമയം,ഏപ്രില്‍ 30ന് ഡാലസ് കൗണ്ടിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം റെക്കോര്‍ഡിലെത്തി. വ്യാഴാഴ്ചമാത്രം 179 കോവിഡ് കേസുകളും അഞ്ചു മരണവും സംഭവിച്ചു.

ഈ സാഹചര്യത്തില്‍ നിയന്ത്രണത്തില്‍ അയവ്‍വരുത്തിയാലും സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് ജഡ്ജി നിര്‍ദേശിച്ചു. ഡാലസില്‍ ഏപ്രില്‍ 30വരെ 3531 കേസുകളും 104 മരണവും സംഭവിച്ചു.

ഓരോ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നവരുടെ ശതമാനം 25 ആയി നിയന്ത്രിച്ചു. കോവിഡ് 19 വ്യാപകമായ സാഹചര്യത്തില്‍ ജോലിയിലേക്ക് മടങ്ങുന്നതിന് വിസമ്മതിക്കുന്ന 65 വയസ്സിനു മുകളിലുള്ളവരുടെ തൊഴിലില്ലായ്മ വേതനം നിഷേധിക്കപ്പെടില്ലെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയത് ആശ്വാസമായി. à´¡à´¾à´²à´¸à´¿à´²àµ† ടെന്നിസ് സെന്ററുകള്‍, ഗണ്‍ റേഞ്ച്, ഗോള്‍ഫ് ഏരിയകള്‍ എന്നിവ പ്രവര്‍ത്തനം ആരംഭിക്കും.

Related News