Loading ...

Home Education

ഇന്‍സാറ്റ്-3ഡിആര്‍ വിക്ഷേപണം വിജയകരം

ബംഗളൂരു: ഇന്ത്യയുടെ അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് -3ഡിആര്‍ വിജയകരമായി വിക്ഷേപിച്ചു. വൈകീട്ട് 4.10ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് കേന്ദ്രത്തിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം.

ജി.എസ്.എല്‍.വി-എഫ്05 (ജിയോ സിക്രണൈസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ)റോക്കറ്റാണ് ഉപഗ്രഹം താല്‍കാലിക ഭ്രമണപഥത്തിൽ എത്തിച്ചത്. കാലാവസ്ഥ, സമുദ്ര, അന്തരീക്ഷ പഠനത്തില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാന്‍ വിക്ഷേപണം സഹായിക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.വിവരങ്ങള്‍ ശേഖരിക്കുന്നതിലെ കൃത്യതയാണ് ഇന്‍സാറ്റ്-3ഡിആറിനെ മറ്റ് കാലാവസ്ഥാ ഉപഗ്രഹങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. കാലാവസ്ഥാ നിരീക്ഷണത്തിന് പുറമെ അന്തരീക്ഷത്തിന്‍െറ താപനില, സാന്ദ്രത, മേഘങ്ങള്‍, ഓസോണ്‍ പാളിയിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ നിരീക്ഷിക്കാന്‍ ഉപഗ്രഹം സഹായിക്കും.

2,211 കിലോഗ്രാമാണ് ഉപഗ്രഹത്തിന്‍െറ ഭാരം. ഇതില്‍ 1,225 കിലോഗ്രാം ഇന്ധനമാണ്. ഭാരം കൂടുതലുള്ളതു കൊണ്ടാണ് പി.എസ്.എല്‍.വിയെ ഒഴിവാക്കി ജി.എസ്.എല്‍.വി റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. രണ്ടു മുതല്‍ രണ്ടര ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ ജി.എസ്.എല്‍.വി റോക്കറ്റിന് ശേഷിയുണ്ട്. 400 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.മൂന്നു ഘട്ടങ്ങളായി നടക്കുന്ന വിക്ഷേപണത്തിന്‍െറ അവസാന ഘട്ടത്തിലാണ് ദ്രവീകൃത ഒാക്സിജനും ഹൈഡ്രജനും ഇന്ധനമായി ഉപയോഗിക്കുന്ന  ക്രയോജനിക് എന്‍ജിന്‍ ഉപയോഗിക്കുക. ആദ്യം താല്‍കാലിക ഭ്രമണപഥത്തിലെത്തുന്ന ഉപഗ്രഹം അവിടെ നിന്ന് സ്വന്തം ജ്വലന സങ്കേതത്തിന്‍െറ (പ്രൊപ്പലന്‍റ്) സഹായത്തോടെ 36000 കിലോമീറ്റർ അകലെ 74 ഡിഗ്രി പൂര്‍വ രേഖാംശത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലെത്തും.

ജി.എസ്.എല്‍.വി റോക്കറ്റ് ഉപയോഗിച്ച് ഐ.എസ്.ആർ.à´’ നടത്തിയ 10 വിക്ഷേപണങ്ങളിൽ വിജയകരമായ നാലാമത്തെ ആണ് ഇന്നത്തേത്. 2006 ജൂൺ 10 (GSLV-F02/INSAT-4C), 2014 ജനുവരി അഞ്ച് (GSLV-F02/INSAT-4C), 2015 ആഗസ്റ്റ് 27 (GSLV-D6/GSAT-6) എന്നിവയാണ് മറ്റ് വിക്ഷേപണങ്ങൾ. ഇന്‍സാറ്റ്-3ഡിആര്‍ വിക്ഷേപണ വിജയത്തോടെ അടുത്ത വർഷം പദ്ധതിയിട്ടിരിക്കുന്ന ചന്ദ്രയാൻ രണ്ട് ദൗത്യത്തിന് ജി.എസ്.എല്‍.വി ഉപയോഗിക്കാമെന്ന വിശ്വാസം വർധിച്ചിരിക്കുകയാണ്.  

Related News