Loading ...

Home National

ഇന്ത്യയില്‍ കോവിഡ്​ കേസുകള്‍ 42000 കടന്നു; മരണം 1373

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 42,000 കടന്നു. 24 മണിക്കൂറിനുള്ളില്‍ 2553 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ്​ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 42,533 ആയി. മരണസംഖ്യ 1373 ആയി ഉയര്‍ന്നതായി ആരോഗ്യ കുടുംബ​േക്ഷമ മ​ന്ത്രാലയം അറിയിച്ചു.നിലവില്‍ 29,453 പേര്‍ ചികിത്സയിലുണ്ട്​. 11,707 പേര്‍ രോഗമുക്തി നേടി. രാജ്യത്ത്​ രോഗമുക്തി ​നിരക്ക്​ 27.52ആയി ഉയര്‍ന്നുവെന്നും​ ആരോഗ്യമന്ത്രാലയം അറിയിച്ചു.ഏറ്റവും കൂടുതല്‍ കോവിഡ്​ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട്​ ചെയ്​ത മഹാരാഷ്​ട്രയില്‍ വൈറസ്​ ബാധിതരുടെ എണ്ണം 12974 ആയി. സംസ്ഥാനത്ത്​ 548 പേര്‍ മരിച്ചു. 2115 പേര്‍ക്ക്​ രോഗം ഭേദമായി. ഗുജറാത്തില്‍ 5428 പേര്‍ക്ക് രോഗം സ്ഥരീകരിച്ചു. 290 പേര്‍ മരിക്കുകയും 1042 പേര്‍ രോഗമുക്തി നേടുകയും ചെയ്​തു.ഡല്‍ഹിയില്‍ 4549 പേര്‍ക്ക്​ രോഗബാധ സ്ഥിരീകരിക്കുകയും 64 പേര്‍ക്ക്​ ജീവന്‍ നഷ്​ടമാവുകയും ചെയ്​തു. രോഗം ഭേദമായവരുടെ എണ്ണം 1362 ആയി. തമിഴ്​നാട്ടില്‍ 3023 പേര്‍ക്ക്​ രോഗം സ്ഥിരീകരിക്കുകയും 30 പേര്‍ മരിക്കുകയും ചെയ്​തു. മധ്യപ്രദേശില്‍ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 2846 ആയി. 156 പേര്‍ മരിച്ചു. രാജസ്ഥാന്‍- 2,886, ഉത്തര്‍ പ്രദേശ്​- 2,645, ആന്ധ്രാപ്രദേശ്​ -1583 എന്നിങ്ങനെയാണ്​ കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തിട്ടുള്ളത്​​.

Related News