Loading ...

Home Kerala

സംസ്ഥാനത്തിന് ഇന്നും ആശ്വാസദിനം പു​തി​യ കോ​വി​ഡ് കേ​സു​ക​ളി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​രി​ക്ക​ല്‍ കൂ​ടി ആ​ശ്വാ​സ ദി​ന​മാ​യി. ഞാ​യ​റാ​ഴ്ച ആ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു.

അ​തേ​സ​മ​യം ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ഇ​തോ​ടെ 401 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ല്‍​നി​ന്നു മു​ക്തി നേ​ടി​യ​ത്. 95 പേ​രാ​ണ് നി​ല​വി​ല്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 21,720 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ല്‍ 21,332 പേ​ര്‍ വീ​ടു​ക​ളി​ലും 388 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 63 പേ​രെ​യാ​ണ് ഞാ​യ​റാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​തു​വ​രെ 32,217 വ്യ​ക്തി​ക​ളു​ടെ (ഓ​ഗ്മെ​ന്‍റ​ഡ് സാ​ന്പി​ള്‍ ഉ​ള്‍​പ്പെ​ടെ) സാ​ന്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ല​ഭ്യ​മാ​യ 31,611 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റി​വ് ആ​ണ്.

ഇ​തു​കൂ​ടാ​തെ സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, സാ​മൂ​ഹി​ക സ​ന്പ​ര്‍​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ള്‍ മു​ത​ലാ​യ മു​ന്‍​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ല്‍​നി​ന്ന് 2391 സാ​ന്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​തി​ല്‍ ല​ഭ്യ​മാ​യ 1683 സാ​ന്പി​ളു​ക​ള്‍ നെ​ഗ​റ്റീ​വ് ആ​യി.

സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച നാ​ല് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി. വ​യ​നാ​ട് ജി​ല്ല​യി​ലെ മാ​ന​ന്ത​വാ​ടി, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ എ​ട​ക്കാ​ട്ടു​വ​യ​ല്‍ പ​ഞ്ചാ​യ​ത്ത്, മ​ഞ്ഞ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്ത്, ഇ​ടു​ക്കി ജി​ല്ല​യി​ലെ ശാ​ന്ത​ന്‍​പാ​റ പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍. ഇ​തോ​ടെ ഹോ​ട്ട് സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 84 ആ​യി.

Related News