Loading ...

Home USA

കോവിഡ് അടിയന്തര ചി​കി​ത്സ​യ്ക്ക് റെം​ഡെ​സി​വി​ര്‍

ന്യൂ​യോ​ര്‍​ക്ക്: നി​ര​വ​ധി പ​രാ​ജ​യ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ റെം​ഡെ​സി​വി​റി​ന് ഒ​രു വി​ജ​യം; അം​ഗീ​കാ​ര​വും. കോ​വി​ഡ്- 19നെ​തി​രേ അ​ടി​യ​ന്തരഘ​ട്ട​ത്തി​ല്‍ ഈ ​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ന്‍ അ​മേ​രി​ക്ക​ന്‍ ഫു​ഡ് ആ​ന്‍​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ (എ​ഫ്ഡി​എ) അ​നു​മ​തി ന​ല്കി. ഇ​താ​ദ്യ​മാ​യാ​ണ് റെം​ഡെ​സി​വി​ര്‍ ഏ​തെ​ങ്കി​ലും രോ​ഗ​ത്തി​നെ​തി​രേ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി നേ​ടു​ന്ന​ത്.

എ​ബോ​ള, ഹെപ്പ​റ്റൈ​റ്റി​സ് തു​ട​ങ്ങി​യ വൈ​റ​ല്‍ രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രേ പ്ര​യോ​ഗി​ച്ചു ഫ​ലം കാ​ണാ​തി​രു​ന്ന​താ​ണ് റെം​ഡെ​സി​വി​ര്‍. ചൈ​ന​യി​ല്‍ കോ​വി​ഡി​നെ​തി​രേ ഉ​പ​യോ​ഗി​ച്ചി​ട്ടും പ്ര​ത്യേ​ക ഫ​ലം ക​ണ്ടി​ല്ല. à´®à´¾â€‹à´°àµâ€â€‹à´šàµà´šàµâ€Œ- ഏ​പ്രി​ലി​ല്‍ ലോ​കാ​രോ​ഗ്യ ​സം​ഘ​ട​ന​യു​ടെ കീ​ഴി​ല്‍ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ലും ഇ​തു കോ​വി​ഡി​നെ​തി​രേ ഫ​ല​പ്ര​ദ​മാ​യി ക​ണ്ടി​ല്ല.

അ​മേ​രി​ക്ക​യി​ല്‍ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ല​ര്‍​ജി ആ​ന്‍​ഡ് ഇ​ന്‍​ഫെ​ക്‌ഷ്യസ് ഡി​സീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ചെ​റി​യ വി​ജ​യം. റെം​ഡെ​സി​വി​ര്‍ ഉ​പ​യോ​ഗി​ച്ച രോ​ഗി​ക​ളി​ല്‍ 11 ദി​വ​സംകൊ​ണ്ടു രോ​ഗ​മു​ക്തി ഉ​ണ്ടാ​യി. അ​ല്ലാ​ത്ത​വ​രി​ല്‍ 15 ദി​വ​സം വേ​ണ്ടി​വ​ന്നു. അ​മേ​രി​ക്ക​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ സ്ഥാ​പ​ന​മാ​ണ് ഈ ​ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്. പ്ര​ശ​സ്ത​നാ​യ ഡോ. ​ആ​ന്‍റ​ണി ഫൗ​ചി​യാ​ണു ത​ല​വ​ന്‍. വാ​ന്‍​ഡെ​ര്‍​ബി​ല്‍​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡോ. ​മാ​ര്‍​ക്ക് ഡെ​നി​സ​ണും മ​റ്റു​മു​ള്‍​പ്പെ​ട്ട​താ​യി​രു​ന്നു ഗ​വേ​ഷ​ണ​സം​ഘം.

സ​ര്‍​ക്കാ​ര്‍ ഗ്രാ​ന്‍റി​ല്‍ ന​ട​ന്ന പ​രീ​ക്ഷ​ണം വി​ജ​യി​ച്ച​തോ​ടെ​യാ​ണ് എ​ഫ്ഡി​എ, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കാ​നു​ള്ള അം​ഗീ​കാ​രം ന​ല്കി​യ​ത്. ഗി​ലി​യ​ഡ് സ​യ​ന്‍​സ​സ് എ​ന്ന ക​ന്പ​നി ക​ണ്ടു​പി​ടി​ച്ച ഈ ​മ​രു​ന്ന് ഇ​ന്ത്യ​യി​ലും പ​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ കോ​വി​ഡ്- 19നു ​വാ​ക്സി​ന്‍ ക​ണ്ടെ​ത്താ​നു​ള്ള പ​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണ്. ഒ​ന്ന​ര മാ​സ​ത്തി​നു​ശേ​ഷ​മേ അ​തി​ന്‍റെ പ്രാ​രം​ഭ വി​ല​യി​രു​ത്ത​ല്‍ ന​ട​ക്കൂ.ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന വേ​റേ അ​ര ഡ​സ​ന്‍ മ​രു​ന്നു​ക​ള്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി പ​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

Related News