Loading ...

Home National

കോവിഡ് പോരാളികള്‍ക്ക് നന്ദി അറിയിച്ച് സായുധ സേന

ന്യൂഡല്‍ഹി: ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പവൃഷ്ടി നടത്തി കോവിഡ് യുദ്ധമുഖത്തുള്ള പോരാളികളെ ഇന്ത്യന്‍ സേന ആദരിച്ചു. കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന ആശുപത്രികള്‍ക്ക് മുകളിലൂടെ പറന്നാണ് ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദരസൂചകമായി വ്യോമസേനയുടെ വിമാനങ്ങള്‍ പുഷ്പവൃഷ്ടി നടത്തിയത്. കേരളത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കൊച്ചി നേവല്‍ ബേസ് ആശുപത്രിയിലുമായിരുന്നു പുഷ്പവൃഷ്ടി.രാവിലെ പത്തരയോടെ മൂന്ന് സൈനികത്തലവന്മാരും ഒരുമിച്ച്‌ ഡല്‍ഹിയിലെ പൊലീസ് മെമ്മോറിയലില്‍ റീത്ത് സമര്‍പ്പിച്ചാണ് പരിപാടികള്‍ക്ക് തുടക്കമിട്ടത്. ഡല്‍ഹിയില്‍ സുഖോയ് 30 വിമാനങ്ങളും മിഗ് 29 വിമാനങ്ങളും രാജ്പഥില്‍ ഫ്ലൈപാസ്റ്റ് നടത്തുകയും ഇന്ത്യാഗേറ്റ് മുതല്‍ ചെങ്കോട്ട വരെയുള്ള സ്ഥലത്ത് പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു. à´¶àµà´°àµ€à´¨à´—റില്‍ ദാല്‍ തടാകത്തിലും ചണ്ഡിഗഡില്‍ സുഖ്ന തടാകത്തിലുമാണ് ഫ്ലൈപാസ്റ്റ്.മുംബൈയില്‍ മറൈന്‍ ഡ്രൈവിലാണ് ഫ്ലൈപാസ്റ്റ് നടന്നത്. കിങ് എഡ്വേര്‍ഡ് ആശുപത്രിയിലും കസ്തൂര്‍ബ ഗാന്ധി ആശുപത്രിയിലും പുഷ്പവൃഷ്ടി നടത്തി. ഇറ്റാനഗര്‍, ഗുവാഹത്തി, ഷില്ലോങ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ 10.30നാണ് വ്യോമസേനയുടെ പുഷ്പവൃഷ്ടി നടന്നത്.മുെബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയിലെ അഞ്ച് കപ്പലുകള്‍ ഇന്ന് വൈകീട്ട് 7.30 മുതല്‍ 11.59 വരെ ദീപാലംകൃതമായിരിക്കും. 'കോറോണ പോരാളികളെ ഇന്ത്യ നമിക്കുന്നു' എന്ന പോസ്റ്ററും കപ്പലുകളില്‍ പ്രദര്‍ശിപ്പിക്കും. കപ്പലുകള്‍ ദീപാലംകൃതമാക്കുന്നതിന് പുറമെ കോറോണ പോരാളികളെ ആദരിക്കാന്‍ ഗോവ നേവല്‍ ബേസില്‍ മനുഷ്യചങ്ങലയും നിര്‍മിക്കും.

Related News