Loading ...

Home Business

രാജ്യത്തെ ഐടി ഹബ്ബ് പ്രതിസന്ധിയില്‍

ഹൈദരാബാദ്: à´à´Ÿà´¿ മേഖലയെ രക്ഷിക്കാന്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് തെലങ്കാന കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. ഹൈദരാബാദിലെ ഐടി മേഖലയില്‍ മാത്രം ആറു ലക്ഷത്തോളം പേരാണ് ജോലി ചെയ്യുന്നത്. കോവിഡ് വ്യാപനം മൂലം അടച്ചിടേണ്ട സാഹചര്യം വന്നതിനാല്‍ ചെറുകിട ഇടത്തരം ഐടി കമ്ബനികളാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. നിരവധി കമ്ബനികള്‍ അടച്ചപൂട്ടല്‍ ഭീഷണിയിലാണെന്നും മേഖലയില്‍ പണലഭ്യത ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.

ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി മന്ത്രി കെ.à´Ÿà´¿ രാമറാവു, കേന്ദ്ര ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദിനാണ് അടിയന്തിരമായി എടുക്കേണ്ട നടപടി സംബന്ധിച്ച്‌ കത്തു നല്‍കിയത്. മൂന്നോ നാലോ മാസത്തേയ്ക്ക് പലിശ രഹിത വായ്പ അനുവദിക്കുക, തിരിച്ചടയ്ക്കാന്‍ 12 മാസത്തെ സാവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാമായും ഉന്നയിച്ചിട്ടുള്ളത്. à´•à´®àµà´¬à´¨à´¿à´•à´³àµâ€à´•àµà´•àµà´³àµà´³ ആദായനികുതി, ജിഎസ്ടി റീഫണ്ടുകളും ഉടനെ നല്‍കണം. 25 ലക്ഷം രൂപ വരെയുള്ള റീഫണ്ടുകള്‍ ഉടനെയും 50 ലക്ഷം വരെയുള്ളത് ഘട്ടംഘട്ടമായും നല്‍കണമെന്നുമാണ് ആവശ്യം. രാജ്യത്തിന്റെ ഐടി ഹബ്ബാണ് ഹൈദരാബാദ്. 2109 ലക്ഷം കോടിയുടെ കയറ്റുമതി വരുമാനമാണ് 2018-19 സാമ്ബത്തിക വര്‍ഷത്തില്‍ ലഭിച്ചത്. 1,500 ഐടി കമ്ബനികളിലായി 5,43,033 പേര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

Related News