Loading ...

Home sports

മലയാളിക്കസവുടുത്ത് സചിന്‍; ബ്ലാസ്റ്റേഴ്സ് അവതരിച്ചു

  • വിദേശപരിശീലനത്തിനായി കേരള ബ്ളാസ്റ്റേഴ്സ് ബാങ്കോക്കിലേക്ക് പറന്നു
  • പുതിയ സീസണില്‍ 27 താരങ്ങള്‍
 à´ªàµà´°à´œàµ€à´·àµ റാം

കൊച്ചി:  ഓണനാളിനെ വരവേല്‍ക്കാനൊരുങ്ങുന്ന മലയാളിയുടെ കാല്‍പ്പന്തുഭ്രമത്തിന് കസവുകര ചാര്‍ത്തി സചിന്‍ ടെണ്ടുല്‍ക്കറും തെലുഗു സൂപ്പര്‍ താരങ്ങളും. മഞ്ഞചെണ്ടുമല്ലി പൂക്കുട പോലെ കേരള ബ്ളാസ്റ്റേഴ്സിന്‍െറ ജെഴ്സിയും ഒപ്പം കസവുമുണ്ടുമണിഞ്ഞ് ‘മാസ്റ്റര്‍ ബ്ളാസ്റ്റര്‍’   ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐ.എസ്.എല്‍) മൂന്നാം സീസണ് മുന്നോടിയായി കേരള ബ്ളാസ്റ്റേഴ്സ് ടീമിനെ അവതരിപ്പിച്ചു. സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വെള്ളിത്തിരയിലെ താരങ്ങള്‍ക്കൊപ്പം ബ്ളാസ്റ്റേഴ്സിന്‍െറ മഞ്ഞപ്പടയും അണിനിരന്നു. സചിനൊപ്പം ടീമിന്‍െറ മറ്റ് ഉടമകളായ തെലുങ്ക് താരം ചിരഞ്ജീവി, നാഗാര്‍ജുന, നിര്‍മാതാവ് അല്ലു അരവിന്ദ്, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവരും പ്രത്യക്ഷപ്പെട്ടു.ചുണ്ടില്‍ ചെറുപുഞ്ചിരിയുമായി മലയാളത്തില്‍ എല്ലാവര്‍ക്കും നമസ്കാരവും പറഞ്ഞാണ് സചിനത്തെിയത്.

 à´‡à´¨àµà´¤àµà´¯à´¨àµâ€ സൂപ്പര്‍ ലീഗ്(ഐ.എസ്.എല്‍) മൂന്നാം സീസണ് മുന്നോടിയായി കേരള ബ്ളാസ്റ്റേഴ്സ് ടീമിനെ വിദേശപരിശീലനത്തിന് തായ്ലന്‍ഡിലെ ബാങ്കോക്കിലേക്ക് അയക്കാനും ടീം പ്രമോട്ടര്‍മാരെ പരിചയപ്പെടുത്താനുമാണ് ബുധനാഴ്ച ഉച്ചയോടെ ടീം സഹഉടമയും അംബാസഡറുമായ സചിന്‍ കൊച്ചിയിലത്തെിയത്. 

മലയാളസിനിമയിലെ യുവസൂപ്പര്‍ സ്റ്റാര്‍ നിവില്‍ പോളിയും ചടങ്ങിനത്തെി. അപ്രതീക്ഷിതമായാണ് ടീം യൂത്ത് അംബാസഡറായ  നിവിന്‍ പോളിയെ പരിചയപ്പെടുത്തിയത്. നിവിന്‍ പോളി യൂത്ത് അംബാസഡറാകുന്ന വിവരം രഹസ്യമാക്കിയ സംഘാടകര്‍, സചിന്‍ എല്ലാവരെയും പരിചയപ്പെടുത്തിയ ശേഷം നിവിന്‍ പോളിയെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

ബ്ളാസ്റ്റേഴ്സ് ടീമിന്‍െറ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് ഉടമകളായ ചിരഞ്ജീവി, അല്ലു അരവിന്ദ്, നിഗ്ഗമഡ്ഡ പ്രസാദ് എന്നിവര്‍ പറഞ്ഞു. ടീം അംഗങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ആരാധകരില്‍നിന്ന് മുന്‍ സീസണുകളില്‍ ലഭിച്ച പിന്തുണ തുടര്‍ന്നുമുണ്ടാകണമെന്നും ഉടമകള്‍ പറഞ്ഞു.ടീമിന്‍െറ പ്രധാന സ്പോണ്‍സര്‍മാരായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് ജോര്‍ജും സംസാരിച്ചു.

പുതിയ സീസണില്‍ 27 താരങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ്, സെഡ്രിക് ഹെങ്ബാര്‍ട്ട്, ഗ്രഹാം സ്റ്റാക്, മൈക്കല്‍ ചോപ്ര, അസ്റാക് മഹ്മത്, ഡക്കെന്‍സ് നാസന്‍, കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട്, ദിദിയര്‍ ബോറിസ് കാഡിയോ, എല്‍ഹാദ്ജി ഒസ്സെയ്നു തുടങ്ങിയ വിദേശതാരങ്ങളെ പുതുതായി ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ കഴിഞ്ഞ സീസണില്‍ ഇറങ്ങിയ അന്‍േറാണിയോ ജര്‍മയ്ന്‍, ഹോസു പ്രീറ്റോ എന്നിവരെ നിലനിര്‍ത്തി. സന്ദേശ് ജിങ്കാന്‍, മെഹ്താബ് ഹുസൈന്‍, മുഹമ്മദ് റാഫി, സന്ദീപ് നന്ദി, ഗുര്‍വീന്ദര്‍ സിങ്, സി.കെ. വിനീത് തുടങ്ങിയ ഇന്ത്യന്‍ താരങ്ങളെയും നിലനിര്‍ത്തി. കൊച്ചിയിലെ ചടങ്ങിനു ശേഷം വൈകീട്ട് ടീം നെടുമ്പാശ്ശേരിയില്‍നിന്ന് ബാങ്കോക്കിലേക്ക് തിരിച്ചു.ആരോണ്‍ ഹ്യൂസ്, കെവെന്‍സ് ബെല്‍ഫോര്‍ട്ട്, മെഹ്താബ് ഹുസൈന്‍, മുഹമ്മദ് റഫീഖ്, സി.കെ വിനീത്, അസ്റക് മെഹ്മത്, ഗുര്‍വിന്ദര്‍ സിങ്, റിനോ ആന്‍േറാ എന്നീ താരങ്ങള്‍ തായ്ലന്‍ഡില്‍ പരിശീലന ക്യാമ്പില്‍ ടീമിനൊപ്പം ചേരും. ഒക്ടോബര്‍ ഒന്നിന് ഐ.എസ്.എല്ലിന്‍െറ ഉദ്ഘാടനദിനം ഗുവാഹതിയില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെതിരെയാണ് ബ്ളാസ്റ്റേഴ്സിന്‍െറ ലീഗിലെ ആദ്യ മത്സരം. സചിന്‍െറ ഭാര്യ ഡോ. അഞ്ജലിയും ചടങ്ങില്‍ പങ്കെടുത്തു.

ടീം അംഗങ്ങള്‍:
 
ഗോള്‍കീപ്പര്‍മാര്‍: സന്ദീപ് നന്ദി, കുനാല്‍ സാവന്ത്, മുഹമ്മദ് മൊനിറുസ്മാന്‍ അന്‍സാരി. പ്രതിരോധം: ആരോണ്‍ ഹ്യൂസ്, സെഡ്രിക് ഹെങ്ബര്‍ട്ട്, ഗുര്‍വിന്ദര്‍ സിങ്, എല്‍ഹാദ്ജി എന്‍ദോയെ, പാട്രിക് ചൗധരി, റിനോ ആന്‍േറാ, സന്ദേശ് ജിങ്കന്‍. മധ്യനിര: ഇഷ്ഫാഖ് അഹമ്മദ്, ഹോസു കുറിയാസ്, മെഹ്താബ് ഹുസൈന്‍, മുഹമ്മദ് റഫീഖ്, പ്രശാന്ത്, ദിദിയെര്‍ ബോറിസ് കാദിയോ, സി.കെ. വിനീത്, അസ്റക് മഹ്മത്, വിനീത് റായ്.
മുന്നേറ്റനിര: അന്‍േറാണിയോ ജെര്‍മന്‍, കെവെന്‍സ് ബെല്‍ഫോര്‍ട്ട്, മൈക്കേല്‍ ചോപ്ര, മുഹമ്മദ് റാഫി, തോങ്ക്ഹോസിയെം ഹാവോകിപ്, ഫാറൂഖ് ചൗധരി, ഡക്കന്‍സ് നാസന്‍. à´¸à´¹à´ªà´°à´¿à´¶àµ€à´²à´•à´°àµâ€: വാള്‍ട്ടര്‍ ഡോവെണ്‍സ്, ഇഷ്ഫാഖ് അഹമ്മദ്. ഗോള്‍ കീപ്പിങ് പരിശീലകന്‍: ഗ്രഹാം സ്റ്റാക്, പ്ളെയര്‍സ്കൗട്ട്: എന്‍.പി പ്രദീപ്.

Related News