Loading ...

Home Gulf

കുവൈത്തില്‍ 353 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 103 പേര്‍ ഇന്ത്യക്കാര്‍

കുവൈത്ത് സിറ്റി: രാജ്യത്ത് 103 ഇന്ത്യക്കാരടക്കം 353 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4377 ആയി. ഇന്ത്യക്കാരനടക്കം നാലുപേര്‍ കൊറോണ ബാധിച്ച്‌ മരിച്ചു. ഇതോടെ മരണപ്പെട്ടവരുടെ 30 ആയി.

1602 പേര്‍ രോഗമുക്തി നേടി. ബാക്കി 2745 പേരാണ് ചികിത്സയിലുള്ളത്. 70 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുള്ളതില്‍ 36 പേരുടെ നില ഗുരുതരമാണ്. പുതിയ കോവിഡ് ബാധിതരില്‍ ഒമ്ബതുപേര്‍ വിദേശത്തുനിന്ന് വന്നവരും 337 പേര്‍ നേരത്തെ സ്ഥിരീകരിച്ചവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരുമാണ്.

Related News