Loading ...

Home International

ലോ​ക​ത്ത് കോ​വി​ഡ് മ​ര​ണം 2.39 ല​ക്ഷം ക​ട​ന്നു;

ന്യൂ​ഡ​ല്‍​ഹി: ലോ​ക​ത്താ​കെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​ന്പോ​ഴും കോ​വി​ഡ് 19നെ ​തു​ട​ര്‍​ന്നു​ള്ള മ​ര​ണ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു. ലോ​ക​വ്യാ​പ​ക​മാ​യി 2,39,443 പേ​രാ​ണ് ഇ​തി​നോ​ട​കം കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ലോ​ക​ത്താ​കെ 33,98,458 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച 10,80,101 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യി​ലാ​ണ് കൂ​ടു​ല്‍ കോ​വി​ഡ് കേ​സു​ക​ളും മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 11,31,015 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 65,748 പേ​രാ​ണ് ഇവി‌ടെ കോ​വി​ഡ് മൂ​ലം മ​രി​ച്ച​ത്. 161,563 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 903,704 പേ​ര്‍ ഇ​പ്പോ​ഴും അമേരിക്കയില്‍ ചി​കി​ത്സ​യി​ലാ​ണ്.

അ​മേ​രി​ക്ക​യി​ല്‍ ന്യൂ​യോ​ര്‍​ക്ക് ന​ഗ​ര​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. 24,069 പേ​രാ​ണ് ഇ​വി​ടെ മാ​ത്രം മ​രി​ച്ച​ത്. 3,15,222 പേ​ര്‍​ക്ക് ന്യൂ​യോ​ര്‍​ക്കി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന്യൂ​ജ​ഴ്സി (7,538), മി​ഷി​ഗ​ന്‍ (3,866), മാ​സ​ച്യു​സെ​റ്റ്സ് (3,716), ഇ​ല്ലി​നോ​യി (2,457), ക​ണ​ക്ടി​ക്ക​ട്ട് (2,339), പെ​ന്‍​സി​ല്‍​വാ​നി​യ (2,651), ക​ലി​ഫോ​ര്‍​ണി​യ (2,111) സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ര​ണം കൂ​ടി​വ​രി​ക​യാ​ണ്.

അ​മേ​രി​ക്ക ക​ഴി​ഞ്ഞാ​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചി​രി​ക്കു​ന്ന​ത് ഇ​റ്റ​ലി​യി​ലാ​ണ്. 28,236 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. 2,07,428 പേ​ര്‍​ക്കു ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഫ്രാ​ന്‍​സി​ല്‍ 24,594 പേ​രും കോ​വി​ഡ് ബാ​ധി​ച്ചു മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ഈ ​ര​ണ്ടു രാ​ജ്യ​ങ്ങ​ളി​ലാ​യി പു​തു​താ​യി രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​ത്തി​ലും കു​റ​വു​ണ്ട്.

ബ്രിട്ടണില്‍ 27,510 പേ​രാ​ണു കോ​വി​ഡി​ന് ഇ​ര​യാ​യ​ത്. ഇതോടെ യൂ​റോ​പ്പി​ലെ ര​ണ്ടാ​മ​ത്തെ ഉ​യ​ര്‍​ന്ന മ​ര​ണ​സം​ഖ്യ​യു​ള്ള രാ​ജ്യ​മാ​യി ബ്രി​ട്ട​ന്‍. സ്പെ​യി​നി​ല്‍ 24,824 പേ​രും ജ​ര്‍​മ​നി​യി​ല്‍ 6,736 പേ​രും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.

ബെ​ല്‍​ജി​യം (7,703), ഇ​റാ​ന്‍ (6,091), ബ്ര​സീ​ല്‍ (6,410), നെ​ത​ര്‍​ല​ന്‍​ഡ് (4,893), കാ​ന​ഡ (3,391), തു​ര്‍​ക്കി (3,258) എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും മ​ര​ണ​സം​ഖ്യ ഉ​യ​രു​ക​യാ​ണ്.

Related News