Loading ...

Home Gulf

ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത്‌ വിദേശകാര്യ മന്ത്രാലയം

കുവൈത്തില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി നാട്ടില്‍ എത്തിക്കാമെന്ന് കുവൈത്ത്‌ വിദേശകാര്യ മന്ത്രാലയം ഇന്ത്യയെ അറിയിച്ചു. ഇത്‌ സംബന്ധിച്ച്‌ ഇന്ത്യയിലെ കുവൈത്ത്‌ സ്ഥാനപതി ജാസിം നജീം ഇന്ത്യക്ക്‌ കത്ത്‌ കൈമാറിയതായി വിവരം ലഭിച്ചു. നിലവില്‍ പൊതുമാപ്പ്‌ പ്രയോജനപ്പെടുത്തി നാട്ടിലേക്ക്‌ പോകാന്‍ കാത്തിരിക്കുന്നവര്‍ക്ക്‌ കുവൈത്ത്‌ സൗജന്യ യാത്രാടിക്കറ്റും താമസവും ഭക്ഷണവും നല്‍കി വരുന്നുണ്ട്‌. പന്ത്രണ്ടായിരം ഇന്ത്യക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഇതിനു പുറമേയാണ് നാട്ടിലേക്ക്‌ പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ കുവൈത്തിന്റെ സ്വന്തം ചെലവില്‍ എത്തിക്കാമെന്ന വാഗ്ദാനം ലഭിക്കുന്നത്‌.ഇന്ത്യയുടെ സമ്മതം ലഭിക്കുന്ന പക്ഷം വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന കുവൈത്തികളെ പൂര്‍ണ്ണമായും തിരിച്ചെത്തിച്ച ശേഷം ഈ മാസം പകുതി മുതല്‍ ദൗത്യം ആരംഭിക്കുവാനാണ് കുവൈത്ത്‌ പദ്ധതി തയ്യാറാക്കുന്നത്‌. കുവൈത്തില്‍ കൊറോണ വൈറസ്‌ ബാധിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരികയാണ്. ഇവരില്‍ പകുതിയോളം ഇന്ത്യക്കാരുമാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തു നിന്നും പരമാവധി വിദേശികളെ സ്വന്തം നാട്ടിലേക്ക്‌ തിരിച്ചയക്കുന്നതിലൂടെ ഭക്ഷ്യ സുരക്ഷ അടക്കമുള്ള വിഷയങ്ങളില്‍ ഏറെ സമ്മര്‍ദ്ദം കുറക്കാന്‍ കഴിയുമെന്നാണ് കുവൈത്ത്‌ കരുതുന്നത്‌. ഈ സാഹചര്യത്തിലാണ് കുവൈത്ത്‌ ഇന്ത്യക്ക്‌ ഇത്തരമൊരു വാഗ്ദാനം നല്‍കിയത്‌ എന്നാണു സൂചന. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കമുള്ള പ്രവാസികള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം നാട്ടിലേയ്ക്ക് മടങ്ങുമ്ബോള്‍ ടിക്കറ്റിന് പണം നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

Related News