Loading ...

Home National

ഇന്ത്യയിൽ മെയ് 17 വരെ ആഭ്യന്തര, അന്താരാഷ്​ട്ര വിമാന സര്‍വീസുകള്‍ നടത്തില്ല

ന്യൂഡല്‍ഹി: രാജ്യത്ത്​ ലോക്​ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ആഭ്യന്തര, അന്താരാഷ്​ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം മേയ് 17 വരെ നീട്ടാന്‍ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അറിയിച്ചു. എന്നാല്‍ അന്താരാഷ്ട്ര ചരക്ക് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാവില്ല. വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത്​ സംബന്ധിച്ച വിവരം പിന്നീട്​ അറിയിക്കുമെന്നും ഡി.ജി.സി.എ പ്രസ്​താവനയിലൂടെ അറിയിച്ചു.ചരക്ക്​ വിമാനങ്ങള്‍ക്ക്​ പുറമേ ഡി.ജി.സി.എ അനുമതി നല്‍കിയ പ്രത്യേക വിമാനങ്ങള്‍ക്കും സര്‍വീസ്​ നടത്താം. ഇന്ത്യയില്‍ കുടുങ്ങിയ വിദേശ പൗരന്‍മാരെ തിരിച്ചെത്തിക്കാന്‍ പല രാജ്യങ്ങളും വിമാനങ്ങള്‍ അയക്കുന്നുണ്ട്​.കോവിഡ് 19 പ്രതിരോധത്തിന്‍െറ ഭാഗമായി ലോക്​ഡൗണ്‍ മേയ് 17 വരെ നീട്ടിയതോടെയാണ്​ വിമാന സര്‍വീസുകള്‍ നീട്ടിവെക്കുന്നതായി പ്രഖ്യാപനം ഉണ്ടായത്. മേയ്​ രണ്ടാംവാരം മുതല്‍ വിമാന സര്‍വീസുകള്‍ നടത്തുമെന്നാണ്​ നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നത്​. ലോക്ക്ഡൗണ്‍ കാലവധി പൂര്‍ത്തിയാക്കിയ ശേഷം മേയ് നാലു മുതല്‍ എയര്‍ ഇന്ത്യ അടക്കമുള്ള വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് സൂചനയുണ്ടായിരുന്നു.

Related News