Loading ...

Home Education

സ്‌കൂള്‍ വിക്കിയില്‍ സൃഷ്ടികള്‍ അരലക്ഷം കവിഞ്ഞു

തിരുവനന്തപുരം: à´²àµ‹à´•àµà´¡àµ—ണ്‍ പശ്ചാത്തലത്തില്‍ കുട്ടികളുടെ സര്‍ഗാത്മക രചനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച 'അക്ഷര വൃക്ഷം' പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍വിക്കി പോര്‍ട്ടലില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ രചനകള്‍ 50,000 കവിഞ്ഞു. ദുരിതകാലത്തെ അതിജീവന ചരിത്രം അനശ്വരമാക്കി നിലനിര്‍ത്താന്‍ ഒന്ന് മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലെ കുട്ടികളാണ് കഥകളും കവിതകളും ലേഖനങ്ങളും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) തയ്യാറാക്കിയ സ്‌കൂള്‍ വിക്കിയില്‍ അപ്‌ലോഡ് ചെയ്തത്.മെയ് 5 വരെ രചനകള്‍ തുടര്‍ന്നും അപ്‌ലോഡു ചെയ്യാന്‍ എല്ലാ ജില്ലകളിലും ഹെല്‍പ്പ് ഡെസ്‌കുകള്‍ ഉള്‍പ്പെടെ സജ്ജമാണെന്ന് കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. à´¨à´¿à´²à´µà´¿à´²àµâ€ അപ്‌ലോഡു ചെയ്ത മുഴുവന്‍ സൃഷ്ടികളും www.schoolwiki.in ല്‍ കാണാവുന്നതാണ്.കൂടുതല്‍ സൃഷ്ടികളും (22,000 ത്തിലധികം) കവിതകളാണ്. ലേഖനങ്ങളും കഥകളും യഥാക്രമം 19,000 വും 9,000 വുമാണ്. അക്ഷര വൃക്ഷത്തിലെ രചനകളില്‍ തിരഞ്ഞെടുത്ത രണ്ട് വാല്യങ്ങള്‍ ഇതിനകം എസ്‌സിഇആര്‍ടി പുസ്തകമായി പ്രസിദ്ധീകരിച്ചതും സ്‌കൂള്‍ വിക്കിയില്‍ ലഭ്യമാണ്.ഇതിനു പുറമെ ചിത്രങ്ങള്‍ ഉള്‍പ്പെടെ കുട്ടികളുടെ വിവിധ തരത്തിലുള്ള സര്‍ഗാത്മക പ്രകടനങ്ങളുടെ വീഡിയോകള്‍ ശേഖരിച്ച്‌ വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന 'മുത്തോട് മുത്ത്' എന്ന പരിപാടിയ്ക്കും കൈറ്റ് രൂപം കൊടുത്തിട്ടുണ്ട്. ഇതിനായി ചിത്രങ്ങളും മൂന്ന് മിനിറ്റില്‍ താഴെ ദൈര്‍ഘ്യത്തില്‍ വീഡിയോകളും, 8921886628 എന്ന വാട്‌സ് ആപ് നമ്ബരിലേയ്ക്ക് അയക്കണം.

Related News