Loading ...

Home National

ഗ​ള്‍​ഫി​ല്‍​നി​ന്ന് ഇ​ന്ത്യ​ന്‍ പൗ​രന്മാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ന്‍ തയ്യാറെ​ന്ന് നാ​വി​ക​സേ​ന

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് 19യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ന്‍ പൗ​രന്മാരെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ന്‍ നാ​വി​ക​സേ​ന ത​യാ​റെ​ന്ന് അ​ഡ്മി​റ​ല്‍ ക​ര​ന്പി​ര്‍ സിം​ഗ്. ഗ​ള്‍​ഫി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ നാട്ടിലെത്തിക്കാന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു പ​ദ്ധ​തി​യു​ണ്ട്. ഇ​തി​ന് ഇ​ന്ത്യ​ന്‍ സാ​യു​ധ​സേ​ന ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ​ള്‍​ഫി​ല്‍ വ​ലി​യൊ​രു പ്ര​വാ​സി സ​മൂ​ഹ​മു​ണ്ട്. ഇ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ക​പ്പ​ലു​ക​ള്‍ ത​യാ​റാ​ണ്. ഒ​റ്റ​യ​ടി​ക്ക് ഇ​വ​രെ മു​ഴു​വ​ന്‍ തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ സാ​ധ്യമല്ല. എന്നാല്‍ ഘട്ടംഘട്ടമായി ഇവരെ മടക്കിക്കൊണ്ടുവരാമെന്നും ക​ര​ന്പി​ര്‍ സിം​ഗ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News