Loading ...

Home National

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ ര​ണ്ട് ആ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി. കേ​ന്ദ്ര​സ​ര്‍​ക്കാ​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് മെ​യ് 17 വ​രെ ലോ​ക്ക്ഡൗ​ണ്‍ തു​ട​രും.

വ​രു​ന്ന ഞാ​യ​റാ​ഴ്ച വ​രെ​യാ​യി​രു​ന്നു ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ള്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ​തോ​ടെ റോ​ഡ്, റെ​യി​ല്‍, വ്യോ​മ ഗ​താ​ഗ​ത​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​വി​ല്ല. മെ​ട്രോ സ​ര്‍​വീ​സു​ക​ളും നി​ര്‍​ത്തി​വ​യ്ക്കും. സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും തു​റ​ക്കി​ല്ല. വ​ലി​യ ആ​ള്‍​ക്കൂ​ട്ടം ഉ​ണ്ടാ​കു​ന്ന എ​ല്ലാ പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന പു​തി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്. à´“​ട്ടോ, ടാ​ക്സി സ​ര്‍​വീ​സു​ക​ളും ഉ​ണ്ടാ​വി​ല്ല. എ​ന്നാ​ല്‍ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ യാ​ത്ര​ക​ള്‍​ക്ക് സോ​പാ​ധി​ക അ​നു​മ​തി ന​ല്‍​കാ​മെ​ന്നും പ​റ​യു​ന്നു.

സ്കൂ​ളു​ക​ള്‍, കോ​ള​ജു​ക​ള്‍, കോ​ച്ചിം​ഗ് സ്ഥാ​പ​ന​ങ്ങ​ള്‍, ഹോ​ട്ട​ലു​ക​ള്‍ റെ​സ്റ്റോ​റ​ന്‍റു​ക​ള്‍ എ​ന്നി​വ​യൊ​ന്നും പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടി​ല്ല. തീ​യ​റ്റ​റു​ക​ള്‍, മാ​ളു​ക​ള്‍, ജി​മ്മു​ക​ള്‍, സ്പോ​ര്‍​ട്സ് കോം​പ്ല​ക്സു​ക​ള്‍ എ​ന്നി​വ​പോ​ലു​ള്ള ഇ​ട​ങ്ങ​ളും തു​റ​ക്കി​ല്ല. മ​ത, സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക സ​മ്മേ​ള​ന​ങ്ങ​ളും അ​നു​വ​ദി​ക്കി​ല്ല. ആ​രാ​ധാ​ന​ല​യ​ങ്ങ​ളും അ​ട​ഞ്ഞ് കി​ട​ക്കും. ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ളും തു​റ​ക്കി​ല്ല.

എ​ന്നാ​ല്‍ ഗ്രീ​ന്‍​സോ​ണാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ളു​ണ്ടാ​കും. ഓ​റ​ഞ്ച് സോ​ണി​ലും ഭാ​ഗീ​ക ഇ​ള​വു​ക​ള്‍ ന​ല്‍​കും. 21 ദി​വ​സം പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ത്ത ഇ​ട​ങ്ങ​ളാ​ണ് ഗ്രീ​ന്‍ സോ​ണാ​യി പ്ര​ഖ്യാ​പി​ക്കു​ക.

Related News