Loading ...

Home National

കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ സ്​പെഷല്‍ ട്രെയിനുകള്‍

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന അന്തര്‍സംസ്ഥാന തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍ എന്നിവരുടെ യാത്രക്കായി സ്​പെഷല്‍ ട്രെയിനുകള്‍ അനുവദിക്കാമെന്ന്​ കേന്ദ്രസര്‍ക്കാര്‍. കോവിഡ്​ ലക്ഷണങ്ങളില്ലാത്തവരെയാണ്​ ഇത്തരത്തില്‍ മടക്കി കൊണ്ടു വരുന്നത്​. നേരത്തെ റോഡ്​ മാര്‍ഗം ഇവരെ മടക്കികൊണ്ടു വരണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തി​​െന്‍റ നിര്‍ദേശം. à´ˆ ഉത്തരവാണ്​ പുതുക്കിയിരിക്കുന്നത്​.ഇതുമായി ബന്ധപ്പെട്ട്​ സംസ്ഥാന സര്‍ക്കാറുകളുടെ ആവശ്യ​പ്രകാരം റെയില്‍വേയുടെ സോണല്‍ ഓഫിസര്‍മാര്‍ക്ക്​ ട്രെയിനുകള്‍ അനുവദിക്കാം. ശാരീരിക അകലം പാലിച്ച്‌​ കര്‍ശന സുരക്ഷയോടെയാവും യാത്രക്കാരെ കൊണ്ടു പോകുക. à´’രു ബോഗിയില്‍ പരമാവധി 50 യാത്രക്കാരെയാണ്​ അനുവദിക്കുക. യാത്രക്കാര്‍ക്കുള്ള ഭക്ഷണവും​ വെള്ളവും യാത്ര പുറപ്പെടുന്ന സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്​.വെള്ളിയാഴ്​ച ആറ്​ സ്​പെഷല്‍ ട്രെയിനുകള്‍ക്കാണ്​ റെയില്‍വേ ഇത്തരത്തില്‍ അനുമതി നല്‍കിയത്​. സെരിംഗപള്ളി-ഹാട്ടിയ, ആലുവ-ഭുവനേശ്വര്‍, നാസിക്​-ലഖ്​നോ, നാസിക്​-ഭോപ്പാല്‍, ജയ്​പൂര്‍-പട്​ന, ജയ്​പൂര്‍-കോട്ട, കോട്ട-ഹാട്ടിയ എന്നീ റൂട്ടുകളിലാണ്​ ട്രെയിനുകള്‍.

Related News