Loading ...

Home Business

സബ്​സിഡിയില്ലാത്ത പാചകവാതക വില കുറച്ചു

ന്യൂഡല്‍ഹി: സബ്​സിഡിയില്ലാത്ത പാചകവാതക വില കുറച്ച്‌​ എണ്ണ കമ്ബനികള്‍. സിലിണ്ടര്‍ ഒന്നിന്​​ 162.50 രൂപയാണ്​ കുറച്ചത്​. അന്താരാഷ്​ട്ര വിപണിയില്‍ വില കുറഞ്ഞതോടെയാണ്​ ഇന്ത്യയിലും വില കുറവിന്​ വഴിയൊരുങ്ങിയത്​​.നിലവില്‍ 12 സിലിണ്ടറുകളാണ്​ സബ്​സിഡി നിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ ഉപഭോക്​താക്കള്‍ക്ക്​ നല്‍കുന്നത്​. സബ്​സിഡിയില്ലാത്ത സിലിണ്ടറുകളുടെ വിലയാണ്​ ​എണ്ണ കമ്ബനികള്‍ കുറച്ചിരിക്കുന്നത്​. സബ്​സിഡിയുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.അതേസമയം, അന്താരാഷ്​ട്ര വിപണിയില്‍ ബ്ര​െന്‍റ്​ ക്രൂഡി​​െന്‍റ വില ക്രമാതീതമായി താഴുകയാണ്​. ബാരലിന്​ 15.98 ഡോളര്‍ വരെ താഴ്​ന്ന എണ്ണവില പിന്നീട്​ 26.43 ഡോളറിലെത്തി.

Related News