Loading ...

Home USA

അമേരിക്കയില്‍ ലോക്ക്ഡൗണ്‍ ഉത്തരവുകള്‍ നീക്കണമെന്ന ആവശ്യവുമായി പ്രതിഷേധം

ലാന്‍സിഗ്: അമേരിക്കയിലെ ലോക്ക് ഡൗണ്‍ ഉത്തരവുകള്‍ നീക്കണണമെന്ന ആവശ്യവുമായി പ്രതിഷേധം മിഷിഗനിലെ ക്യാപിറ്റല്‍ കെട്ടിടത്തിലേക്ക് വ്യാഴാഴ്ച പ്രതിഷേധക്കാര്‍ തോക്കുകളുമായി കടന്നുകയറി.കര്‍ശനമായ ലോക്ക് ഡൌണ്‍ ഉത്തരവുകള്‍ നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.ലാന്‍സിംഗിലെ കെട്ടിടത്തിന്റെ ലോബിയില്‍ പ്രകടനക്കാര്‍ തിങ്ങിനിറഞ്ഞു, അവരെ ഹൗസ് ചേംബറിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ടു.സംസ്ഥാനപോലീസ് അവരെ തടയുകയും ചെയ്തു എന്നാല്‍ പ്രതിഷേധക്കാര്‍ മാസ്കുകള്‍ ധരിചിരുന്നില്ല. ഇത്‌ രണ്ടാം തവണയാണ് ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നത്. അമേരിക്കന്‍ പാട്രിയറ്റ് റാലി എന്ന് വിളിക്കപ്പെടുന്ന ഈ പ്രകടനം സംഘടിപ്പിച്ചത് മിഷിഗണ്‍ യുണൈറ്റഡ് ഫോര്‍ ലിബര്‍ട്ടി എന്ന് സ്വയം വിളിക്കുന്ന ഒരു സംഘമാണ്.മാര്‍ച്ച്‌ 24 ന് വിറ്റ്മര്‍ പുറപ്പെടുവിച്ച സ്റ്റേ-അറ്റ് ഹോം നിര്‍ദ്ദേശങ്ങള്‍ നിവാസികളുടെ ഭരണഘടനാ അവകാശങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് മിഷിഗണ്‍ കോടതി വിധിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഏപ്രില്‍ 16 ന് മൂവായിരത്തോളം പ്രതിഷേധക്കാര്‍ ആയുധധാരികളായ ലാന്‍സിംഗില്‍ "ഓപ്പറേഷന്‍ ഗ്രിഡ്‌ലോക്കിനായി" ഇറങ്ങി, തലസ്ഥാന കെട്ടിടത്തിന് ചുറ്റും വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു .

Related News